ഡബ്ല്യുസിസിയില്‍ നിന്നും വിധു വിന്‍സെന്റ് രാജിവെച്ചതോടെ ഒന്നിന് പിറകെ ഒന്നായി പല വെളിപ്പെടുത്തലുകളൂം തുറന്നുപറച്ചിലുകളുമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിധുവിന്റെ രാജിയെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഡബ്ല്യുസിസി സ്ഥാപക അംഗവും നടിയുമായ റിമ കല്ലിങ്കല്‍.
റിമയുടെ വാക്കുകള്‍ ഇങ്ങനെ:
വിധുവുമായി ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണ്. അഞ്ജലിയാണെങ്കിലും പാര്‍വ്വതിയാണെങ്കിലും എല്ലാവരും വിധുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്, നിരന്തരം. പോയാല്‍ പൊക്കോട്ടേയെന്ന് വിചാരിക്കാന്‍ പറ്റുന്നയാളല്ല വിധു. ഞങ്ങള്‍ക്ക് അത്രയും ഇമ്ബോര്‍ട്ടന്റായിരുന്നു ആ സിസ്റ്റര്‍ഹുഡ്. നമ്മള്‍ ഒരിക്കലും എക്‌സ്പീരിയന്‍സ് ചെയ്യാത്ത ഒരു സിസ്റ്റര്‍ഹുഡായിരുന്നു അത്. അത് ബ്രേക്ക് ചെയ്യുന്നതിലാണ് എനിക്ക് വിഷമം.
വ്യക്തിയല്ല സംഘടന എന്ന് പറയുമ്ബോഴും ഇതെനിക്ക് പേഴ്സണലുമാണ്. വിധു റസിഗ്നേഷന്‍ അയച്ച സമയത്ത് ഞാന്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്, ഇനിയും സംസാരിക്കും. ഞാന്‍ ഒരിക്കലും കരുതുന്നില്ല, വിധുവിന് ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്ത്രീയെന്ന നിലയ്ക്ക്, ഫെമിനിസ്റ്റ് എന്ന നിലയ്ക്കും WCC വിട്ട് പോകാന്‍ പറ്റും എന്ന്. WCCയെ ബില്‍ഡ് ചെയ്തതില്‍ വിധുവിന്റെ കോണ്‍ട്രിബ്യൂഷന്‍ ഒരിക്കലും മായ്ച് കളയാന്‍ പറ്റില്ല. ആഴത്തിലുള്ള വേദനയുടേതായ ഒരു പരിസരത്തുനിന്നു കൂടിയാണ് വിധു ഇപ്പോള്‍ സംസാരിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ” ട്രൂകോപ്പിക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ തന്റെ നിലപാട് വ്യക്തമാക്കിയത്.
വിധു വിന്‍സെന്റ് തന്റെ രാജിയില്‍ ഉന്നയിച്ച പ്രധാനമായൊരു വിഷയം അവര്‍ സംവിധാനം നിര്‍വഹിച്ച ‘സ്റ്റാന്‍ഡ് അപ്പ്’ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ സ്ഥാനത്തേക്ക് ബി ഉണ്ണികൃഷ്ണന്‍ എത്തിയത് ഡബ്ലിയുസിസി അംഗങ്ങളില്‍ ചിലരെ അസ്വസ്ഥരായിക്കിയിരുന്നു എന്നുള്ളതാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിചാരണയില്‍ ഇരിക്കെ അദ്ദേഹത്തെ നായകനാക്കിയുള്ള ചിത്രം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയിരുന്നു. ഇത്തരം ഒരു നിലപാട് എടുത്ത വ്യക്തിക്കൊപ്പം വിധു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ഡബ്ലിയുസിസി അംഗങ്ങളില്‍ ചിലരെ അസ്വസ്ഥരായിക്കിയിരുന്നു എന്നുള്ളത് വിധുവിന്റെ രാജി കുറിപ്പില്‍ നിന്നും വ്യക്തമാണ്. ഒരു സംവിധായിക എന്നുള്ള നിലയില്‍ ഈ ചിത്രം നിര്‍മിക്കാന്‍ പലരേയും സമീപിച്ചിരുന്നു എന്നും എന്നാല്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടും ആരും മുന്നോട്ട് വന്നിരുന്നില്ല. ഏറ്റവും ഒടുവിലാണ് ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചിത്രം നിര്‍മിക്കാന്‍ തയ്യാറായതെന്നും വിധു പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ വിധു ഉന്നയിച്ച മറുവാദം എന്ന് പറയുന്നത് ‘ഉയരെ’ എന്ന ചിത്രത്തില്‍ ദിലീപിന് എല്ലാ പിന്തുണയും അറിയിച്ച സിദ്ധിക്കിനൊപ്പം പാര്‍വതി ജോലി ചെയ്തിരുന്നല്ലോ എന്നുള്ളതാണ്.
ഈ വിമര്‍ശനത്തിന് റിമയുടെ മറുപടി ഇങ്ങനെ:
വലിയൊരു ലൈംഗിക ആക്രമണ കേസ് നടന്നുകൊണ്ടിരിക്കുമ്ബോള്‍ ഒരു ട്രേഡ് യൂണിയന്‍ പ്രസിഡന്‍റിന്റെ, സിനിമാ സംഘടനാ നേതാവിന്റെ ഭാഗത്തു നിന്നുണ്ടായ ഈ നീക്കം ഞങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ വളരെ ശക്തമായ നിലപാടെടുത്തിട്ടുള്ളവരാണ് വിധുവും ഞങ്ങളും. അതേ സമയം വിധുവിനോട് ആരുടെയെങ്കിലുമൊപ്പം വര്‍ക്ക് ചെയ്യരുത് എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് ഉണ്ടാക്കിയെടുക്കുന്ന നരേറ്റീവുകളെല്ലാം തെറ്റാണ്. അത് കളവാണ്.
ഇന്‍ഡസ്ട്രിയില്‍ ആര്‍ക്കും ആരുടെ കൂടെയും വര്‍ക്ക് ചെയ്യാം. അത്ര ചെറിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. വിധുവിന് അവരുടെ പ്രൊഡ്യൂസര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള ചോയ്സിനെ WCC ചോദ്യം ചെയ്തു എന്ന ആരോപണം തെറ്റാണ്. എന്നാല്‍ സ്റ്റാന്റഡ് അപ്പിന്റെ പോസ്റ്ററില്‍ അദ്ദേഹത്തിന്റെ പേര് കണ്ടപ്പോള്‍ അകത്തു നിന്നും പുറത്തു നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഞങ്ങള്‍ക്ക് വിധുവിന്റെ വേര്‍ഷന്‍ അറിയണമായിരുന്നു. അത് സംഘടനയ്ക്കുള്ള വിശദീകരണം എന്ന നിലയിലല്ല. കൂടെ പ്രവര്‍ത്തിച്ച, എന്ത് വില കൊടുത്തും അവര്‍ വിജയിക്കണം എന്ന് ആഗ്രഹിച്ച സ്ത്രീകള്‍ എന്ന നിലയില്‍.
പാര്‍വതിയും സിദ്ദിഖും ഒരുമിച്ച് അഭിനയിക്കാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ല. പാര്‍വതിയോടും പറഞ്ഞിട്ടില്ല, വിധുവിനോടും പറഞ്ഞിട്ടില്ല. ഒരിക്കലും WCC അങ്ങനെ പറയുകയും ഇല്ല. വരിസംഖ്യയോ മെമ്ബര്‍ഷിപ്പ് ഫീയോ ഒന്നുമില്ലാത്ത ഒരു കലക്ടീവ് മാത്രമാണ് WCC. എന്നാല്‍ പോലും ഒരു സംഘടനയുടെ ഭാഗമാകുമ്ബോള്‍ അതിലെ ഓരോരുത്തരെയും എംപവര്‍ ചെയ്യണം. അതില്‍നിന്ന് എന്തെങ്കിലും ബെനിഫിറ്റ് ഉണ്ടാവണം. അതില്‍ നിന്ന് അറ്റ്‌ലീസ്റ്റ് എന്തെങ്കിലും solace എങ്കിലും ഉണ്ടാകണം. അല്ലാതെ ഒരാളുടെ പണി കളയാനോ, അയാള്‍ അവിടെ പോകരുത്, ഇവിടെ പോകരുത് എന്ന് പറയാനോ ആയിരിക്കരുത്. സംഘടനകൊണ്ടെന്തെങ്കിലും ഗുണം ഉണ്ടാകേണ്ടേ. അല്ലാതെ പിന്നെ എന്തിനാണ്!
WCC has never raised such a mandate at any point to any of its member. So this is extremely shocking to hear from Vidhu that she felt interrogated.
Post Your Comments