Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് ; കേരള പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും ; രമേശ് ചെന്നിത്തല

തിരുവനന്തപുരം :തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പിക്കും വലിയതുറ സ്റ്റേഷന്‍ ഓഫീസര്‍ക്കും കത്ത് നല്‍കി. സി.ആര്‍.പി.സിയും ഐ.പി.സിയും ആണ് പോലീസ് കേസെടുക്കുന്നതിന്റെ അടിസ്ഥാനം. സര്‍ക്കാര്‍ ഇതിനു മുതിരാത്തത് സ്വപ്ന സുരേഷിനേയും ശിവശങ്കറിനേയും വ്യാജരേഖകള്‍ ചമച്ചവരേയും സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

ശിവശങ്കറിന്റെ പേരിലുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സാധിക്കും. കേസിലെ ഒരു പ്രതി ഒരാഴ്ചയായി കറങ്ങി നടക്കുകയാണെന്നും അവരെ കസ്റ്റംസ് ആണ് പിടിക്കേണ്ടതെന്ന് പറഞ്ഞ് സര്‍ക്കാര്‍ കൈകഴുകയാണെന്നും രമേശ് ചെന്നിത്തല പറയുന്നു. തന്റെ കത്ത് പരിഗണിച്ച് നിയമപരമായ നടപടി ഡി.ജി.പി സ്വീകരിക്കണം. ഇല്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പ്രതിപക്ഷം പൂര്‍ണ്ണമായും സഹകരിച്ചെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അപ്പാടെ പാലിച്ചാണ് പ്രതിപക്ഷം മുന്നോട്ടുപോയതെന്നും യുഡിഎഫ് സമരം ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമ്രന്തിയുെട ഓഫീസ് അഴിമതിയുടെയും തീവെട്ടിക്കൊള്ളയുടെയും കേന്ദ്രമെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. പ്രതിഷേധിക്കാനുള്ള പ്രതിപക്ഷത്തിന്റെ മൗലികമായ അവകാശത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്നും കോവിഡ് വന്നു ചാകുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button