ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസിന്റെ അരങ്ങേറ്റം. പിന്നാലെ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുളള ദേശീയ, സംസ്ഥാന പുരസ്‌കാരവും കാളി നേടിയിരുന്നു. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് നായകനായും കാളിദാസ് അരങ്ങേറ്റം കുറിച്ചത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ക്യാമ്പസ് ചിത്രത്തിലൂടെയായിരുന്നു താരപുത്രന്റെ തിരിച്ചുവരവ്.പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജയറാം സിനിമയിലെത്തിയത്. മിമിക്രി വേദികളില്‍ തിളങ്ങിയ ശേഷമായിരുന്നു നടന്റെ സിനിമയിലേക്കുളള വരവ്.
അപരനില്‍ അവസരം ലഭിച്ചതിനെക്കുറിച്ചും തന്റെ ഗുരുവായ പത്മരാജനെക്കുറിച്ചുമെല്ലാം ജയറാം മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ആദ്യ ചിത്രത്തെക്കുറിച്ചും കാളിദാസിന്റെ അരങ്ങേറ്റത്തെക്കുറിച്ചും ജയറാം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.കാളിദാസിന്റെ ആ കഴിവ് എന്നോട് പറഞ്ഞത് മാളവിക! മകനെക്കുറിച്ച് ജയറാം,മലയാളത്തില്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട നായകനാണ് നടന്‍ ജയറാം. ഒരുകാലത്ത് ജയറാമിന്റെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. തുടര്‍ച്ചയായ വിജയചിത്രങ്ങള്‍ നടന്റെതായി മോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം ജയറാം സിനിമകള്‍ ചെയ്തിരുന്നു. ജയറാമിനൊപ്പം ഭാര്യ പാര്‍വതിയും എല്ലാവരുടെയും ഇഷ്ടതാരമാണ്. ജയറാമിനും പാര്‍വ്വതിക്കും പിന്നാലെയാണ് മകന്‍ കാളിദാസും ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയത്.ജയറാമിനൊപ്പം കാളിയും ഉണ്ടായിരുന്നു കൂടെ.
ആദ്യ സിനിമയുടെ റിലീസിന്റെ തലേദിവസം അപ്പ അനുഭവിച്ച ടെന്‍ഷന്റെ നൂറിലൊന്ന് പോലും തനിക്കില്ലായിരുന്നുവെന്നാണ് കാളിദാസ് പറഞ്ഞത്. മുപ്പത്തിരണ്ട് വര്‍ഷം മുന്‍പ് ഒരു മേയ് 12നാണ് ജയറാമിന്റെ ആദ്യ ചിത്രം റിലീസ് ചെയ്തത്. തിരുവനന്തപുരത്ത് അജന്താ തിയ്യേറ്ററിലായിരുന്നു അപരന്റെ റിലീസ്. ടെന്‍ഷന്‍ കാരണം ആദ്യ ഷോ കാണാതെ ഞാന്‍ പത്മരാജന്‍ സാറിന്റെ വീട്ടില്‍ തന്നെയിരുന്നു എന്ന് ജയറാം പറയുന്നു.മൊബൈല്‍ ഫോണൊന്നുമില്ലാതിരുന്ന കാലമായിരുന്നു അത്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ പത്മരാജന്‍ സാറിന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് കോള്‍ വന്നു. ഫോണെടുത്ത് പത്മരാജന്‍ സര്‍ പറഞ്ഞു. ടാ പടത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ്. നിന്നെക്കുറിച്ചും.ജയറാം പറഞ്ഞു. പൂമരത്തിന് ശേഷം തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ച് കാളിദാസും മനസുതുറന്നു.
അപ്പ അനുഭവിച്ച ടെന്‍ഷന്റെ നൂറിലൊന്ന് പോലും തനിക്കില്ലായിരുന്നുവെന്നാണ് നടന്‍ പറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തുമുളള ഒരുപാട് പേരുടെ കോളുകള്‍ വന്നതായി നടന്‍ പറയുന്നു. എല്ലാവരും സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. അതുവരെയുണ്ടായിരുന്ന ടെന്‍ഷനെല്ലാം പോയി, ഇത്രയും പേര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാനുണ്ടല്ലോയെന്ന ധൈര്യം മനസ്സില്‍ വന്നു. ഗൗതമന്‍ എന്ന കോളേജ് യൂണിയന്‍ ചെയര്‍മാനെ ഞാന്‍ ഗംഭീരമായി അവതരിപ്പിച്ചുവെന്ന് അപ്പ പറഞ്ഞെന്നും കാളിദാസ് പറയുന്നു. അമ്മയ്ക്ക് പിന്നെ ഞാന്‍ എന്ത് ചെയ്താലും ഇഷ്ടമാണ്.
സിനിമ കണ്ട് മഹാരാജാസിലെ പിള്ളേരും പറഞ്ഞത് ശരിക്കും ചെയര്‍മാനെ കണ്ടത് പോലെയുണ്ടെന്നാണ്. എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്. താരങ്ങളുടെ മക്കളെ നായകന്മാരായി സിനിമയില്‍ അവതരിപ്പിക്കുന്ന ഒരു പതിവ് രീതിയുണ്ട്. കോളറൊക്കെ പൊക്കിപിടിച്ച് ഫസ്റ്റ് ഇന്‍ട്രോ. നമ്മളെ രക്ഷപ്പെടുത്താന്‍ എപ്പോ വരുമെന്ന് ആശങ്കപ്പെടുന്ന സമയത്ത് കൃത്യമായ എന്‍ട്രി. പിന്നെയൊരു ഫൈറ്റ്, പാട്ട് പ്രേമം, സ്വിറ്റസര്‍ലന്‍ഡില്‍ ഡ്യൂയറ്റ്,. അന്യ ഭാഷകളില്‍ അതാണ് ഫോര്‍മുല. അങ്ങനെയല്ലാത്ത ഒരു സിനിമ എനിക്ക് വേണം അപ്പ എന്നായിരുന്നു ഞാന്‍ എപ്പോഴും പറയാറുണ്ടായിരുന്നത്. കാളിദാസ് പറയുന്നു.
കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് കാളിദാസ് എത്തിപ്പെട്ടതിനെക്കുറിച്ചും ജയറാം പറഞ്ഞു. കെപിഎസി ലളിത ചേച്ചിയാണ് കണ്ണന്റെ പേര് നിര്‍ദ്ദേശിച്ചതെന്ന് ജയറാം പറയുന്നു. സിനിമയില്‍ അദ്യം അഭിനയിക്കാന്‍ വന്ന പയ്യന്‍ ശരിയായില്ല. തുടര്‍ന്നാണ് ലളിത ചേച്ചി കണ്ണനെ അഭിനയിപ്പിച്ചാലെന്താ എന്ന് ചോദിക്കുന്നത്. സത്യേട്ടേനോട് ഇവന്‍ അഭിനയിക്കാമെന്ന് പറയുകയും ചെയ്തു. കണ്ണന്‍ അന്ന് ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. സത്യട്ടേന്‍ പറഞ്ഞുകൊടുത്തൊക്കെ ഇവന്‍ പടപടേന്ന് ചെയ്തു. ഡബ്ബിംഗും വേഗം പൂര്‍ത്തിയാക്കിയിരുന്നു ഇവന്‍.
കണ്ണന്റെ കഴിവിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞപ്പോള്‍ മനസ് നിറഞ്ഞുവെന്നും ജയറാം പറഞ്ഞു. ദേശീയ പുരസ്‌കാരത്തിന് ശേഷം നിരവധി അവസരങ്ങള്‍ വന്നെങ്കിലും പഠിത്തം കഴിഞ്ഞിട്ട് മതി സിനിമ എന്നായിരുന്നു പാര്‍വതി കാളിദാസിനോട് പറഞ്ഞത്. അന്ന് കണ്ണന്‍ പാര്‍വ്വതിയോട് പറഞ്ഞു; അമ്മയുടെ കെെയില്‍ ഞാനൊരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നു തരും. അത് കഴിഞ്ഞ് എന്നോട് പഠിക്കാന്‍ പറയരുത് എന്റെ പാഷന്‍ സിനിമയാണെന്ന്.
തുടര്‍ന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കാളിദാസിന്റെ സിനിമയിലേക്കുളള തിരിച്ചുവരവ്. കണ്ണന്‍ മിമിക്രി ചെയ്യുമെന്ന കാര്യം മാളവിക വഴിയാണ് താന്‍ അറിഞ്ഞതെന്നും ജയറാം പറഞ്ഞു. കാളി വീട്ടില്‍ മിമിക്രി കാണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ കാണിക്കാന്‍ പറഞ്ഞാലും കാണിക്കില്ല. ചക്കിയുടെ മുന്നിലാണ് മിമിക്രിയൊക്കെ. അപ്പാ അസലായിരിക്കുന്നുവെന്ന് അവള്‍ എന്നോട് വന്ന് പറയും. പെട്ടെന്ന് ആള്‍ക്കാരെ കൈയ്യിലെടുക്കാന്‍ പറഅറുന്ന കലയാണ് മിമിക്രി. ആള്‍ക്കൂട്ടത്തിന് മുന്നില്‍ മിമിക്രി ചെയ്യുന്നതും സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നതുമൊക്കെ എനിക്ക് എളുപ്പമാണ്. കാളിദാസ് മുന്‍പ് പറഞ്ഞതിനെക്കുറിച്ച് ജയറാം പറഞ്ഞു.
Post Your Comments