കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച മൂന്നു ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വന്ന വിദേശ പ്രതിനിധികളെ വിമാനത്താവളങ്ങളിലെ ഗ്രീന്‍ ചാനലിലൂടെ പുറത്തിറക്കിയതിനൊപ്പം സ്വര്‍ണക്കടത്തും നടന്നതായി സംശയം ഉയര്‍ന്നതോടെ ആ വഴിക്കും കസ്റ്റംസ് അന്വേഷണം തുടങ്ങി.വന്നവരെ കുറിച്ചുള്ള വിവരങ്ങളും വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളുമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.കൊച്ചിയില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍, കൊച്ചി ഡിസൈന്‍ വീക്ക്, കോവളത്ത് നടന്ന ആഗോള ബഹിരാകാശ ഉച്ചകോടി തുടങ്ങി പരിപാടികളാണ് സംശയ നിഴലില്‍. മൂന്നു പരിപാടികളും സംഘടിപ്പിച്ചത് ഐ.ടി.വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു.
മൂന്നിടത്തും നടത്തിപ്പുകാരായി സ്വപ്നയും സരിത്തും ഉണ്ടായിരുന്നു.
നയതന്ത്ര പ്രതിനിധികള്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആവശ്യപ്രകാരം ഗ്രീന്‍ചാനലിലൂടെ പരിശോധനയില്ലാതെ കടത്തിവിടാറുണ്ട്. മൂന്നു പരിപാടികള്‍ക്കും വിദേശ പ്രതിനിധികള്‍ ഇതുവഴി പുറത്തെത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചു. 2018 മാര്‍ച്ച് 12, 13 തീയതികളില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഹാഷ് ഫ്യൂച്ചര്‍ എന്ന ഡിജിറ്റല്‍ കോണ്‍ക്‌ളേവ് അരങ്ങേറിയത്.
നിരവധി വിദേശ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. അന്ന് യു.എ.ഇ കോണ്‍സലേറ്റ് ജീവനക്കാരിയായ സ്വപ്‌നയും സരിത്തും നടത്തിപ്പുകാരുടെ റോളിലായിരുന്നു. ഇതാണ് സംശയ നിഴലിലേക്ക് ഈ പരിപാടിയും എതാൻ കാരണം. 2019 ഡിസംബര്‍ 12, 13,14 തീയതികളില്‍ കൊച്ചി ഡിസൈന്‍ വീക്കില്‍ ഐ.ടി. വകുപ്പിന്റെ പ്രതിനിധിയായാണ് സ്വപ്‌ന പങ്കെടുത്തത്. വിദേശ പ്രതിനിധികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് എത്തിക്കുന്ന ചുമതല സ്വപ്‌നയ്ക്കും സരിത്തിനുമായിരുന്നു.
കൂടാതെ 2019 ഡിസംബര്‍ 31 മുതലുള്ള ദിവസങ്ങളില്‍ കോവളത്ത് നടത്തിയ സ്‌പേസ് ഉച്ചകോടിയുടെ മുഖ്യസംഘാടകയായിരുന്നു സ്വപ്‌ന. നിര്‍ദിഷ്ട സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട പരിപാടി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്റി പിണറായി വിജയന്‍. തിരുവനന്തപുരത്തെ സ്‌പേസ് നഗരമായി പ്രഖ്യാപിച്ചത് ഈ ചടങ്ങിലാണ്. യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിക്കു പുറമേ യു.എ.ഇയിലെ ചില സര്‍വകലാശാലാ പ്രതിനിധികളെ ചടങ്ങിനെത്തിച്ചത് സ്വപ്നയായിരുന്നു.
Post Your Comments