വിജയവാഡ: ആന്ധ്രയിൽ മയക്കുമരുന്ന് കള്ളക്കടത്ത് അനുദിനം വര്‍ധിക്കുന്നതായി റിപ്പോർട്ട്. രണ്ടു വിദേശികളടക്കം മൂന്നു പേരെയാണ് വിജയവാഡയില്‍ പിടികൂടിയിരിക്കുന്നത്. അനധികൃതമായി മയക്കുമരുന്ന് കയ്യില്‍ സൂക്ഷിച്ചതിനും വില്‍പ്പന നടത്തിയതിനുമാണ് പിടിക്കപ്പെട്ടത്. പെനാമലൂരു മേഖലയിലാണ് അറസ്റ്റ് നടന്നത്.
ശക്തികൂടിയ മയക്കുമരുന്നായ മെഥലീന്‍ ഡയോക്‌സി മെത്താഫെറ്റാമൈന്‍ എന്ന മയക്കുമരുന്ന് 17 ഗ്രാമും കഞ്ചാവും ബിറ്റ്‌കൊയിനുകളും പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സുഡാന്‍ പൗരനായ മുഹമ്മദ് ഗാഹേല്‍ റസൂല്‍, ടാന്‍സാനിയന്‍ പൗരനായ യോനാ ലിഷ്വാ ഷബാനി, കോനേരു അര്‍ജ്ജുന്‍ എന്നിവരെയാണ് നാര്‍കോട്ടിക് വിഭാഗം പിടികൂടിയത്. വിദേശികളില്‍ നിന്നും മയക്കുമരുന്ന് വാങ്ങി വില്‍പ്പന നടത്തലാണ് ചെയ്തിരുന്നതെന്ന് അര്‍ജ്ജുന്‍ മൊഴി നല്‍കിയിട്ടുണ്ട്.
ആന്ധ്ര അതിര്‍ത്തിയില്‍ നിന്നാണ് കഴിഞ്ഞ ഒരു മാസത്തിനകം രാജ്യത്തെ ഏറ്റവും അധികം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. വന്‍ കണ്ടെയ്‌നറുകളില്‍ കടത്തുന്നതിനാല്‍ വലിയ സ്വാധീനമുള്ള ശൃംഖലയാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. 5000 കിലോ കഞ്ചാവ് പിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒഡീഷ-ആന്ധ്ര മേഖലയില്‍ കമ്യൂണിസ്റ്റ് ഭീകരന്മാരുടെ പ്രധാന പണമിടപാട് നടക്കുന്നത് മയക്കുമരുന്ന് കച്ചവടത്തിലൂടെയാണെന്നും നാര്‍കോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments