ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച പ്രതിരോധനടപടികൾ മൂലമാണ് രോഗമുക്തി നേടിയവരുടെ നിരക്ക് ഉയർന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 5,15,385 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നേടുന്നവരുടെ ശതമാനം 62.78 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 19,870 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നിരുന്നു. 22,123 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 2,83,407 ആക്ടീവ് കോവിഡ് കേസുകളാണുളളത്. ആര്‍.ടി -പി.സി.ആര്‍ പരിശോധനകള്‍ക്കൊപ്പം റാപ്പിഡ് ആന്റീജന്‍ ടെസ്റ്റ് ഉള്‍പ്പെടുത്തിയതോടു കൂടി രാജ്യത്ത് കോവിഡ് ടെസ്റ്റുകള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments