Latest NewsKeralaNews

കെ ഫോൺ പദ്ധതി: ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയും എം. ശിവശങ്കറും സ്വപ്‌ന സുരേഷും തമ്മിലുള്ള കൂട്ടുകച്ചവടത്തിനാണെന്ന് പി.കെ. കൃഷ്ണദാസ്

കോഴിക്കോട്: കെ ഫോൺ പദ്ധതിയിലൂടെ മുഖ്യമന്ത്രിയും എം. ശിവശങ്കറും സ്വപ്‌ന സുേരഷും തമ്മിലുള്ള കൂട്ടുകച്ചവടമാണ് ലക്ഷ്യമിട്ടതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഈ പദ്ധതിയുടെ തലപ്പത്ത് കെഎസ്ഇബിയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എൻജിനീയറും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ഓപ്പറേഷൻ മാനജരായ സ്വപ്‌ന സുരേഷുമാണ് ഉണ്ടായിരുന്നത്. തട്ടിപ്പായിരുന്നു ഇവർ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: സ്വപ്‌ന സുരേഷും സന്ദീപും അറസ്റ്റിൽ

സ്വപ്‌ന സുരേഷിനെ നിയമിക്കാൻ വിഷൻ ടെക്‌നോളജീസ് സ്റ്റാഫിംഗ് സൊല്യൂഷൻ എന്ന പ്രത്യേക എച്ച്ആർ കമ്പനിക്ക് പിബ്ല്യുസി രൂപം നൽകി. സ്വപ്‌ന സുരേഷിനെ നിയമിക്കുന്നത് 2019 ഒക്‌ടോബർ 21 നാണ്. പിന്നെ ആരെയും ആ കമ്പനി നിയമിച്ചിട്ടില്ല. 1986 കോടിയിൽ 1930 കോടി രൂപ ഉപകരണങ്ങളും ഒപ്റ്റിക്കൽ ഫൈബർ കേബിളും ഉൾപ്പെടെ പർച്ചേയ്‌സ് ചെയ്യുന്നതിനാണ് നീക്കിവെച്ചത്. ദക്ഷിണകൊറിയൻ കമ്പനിയിൽ നിന്ന് ഇവ വാങ്ങുന്നതിനുള്ള കരാറിന് രൂപം നൽകിയത് കെ ഫോൺ കമ്പനിയുടെ കൺസൽട്ടൻസിയായ പിബ്ല്യുസിയാണെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button