COVID 19Latest NewsKeralaNews

പത്തനംതിട്ടയിൽ 32 പേര്‍ക്ക് കൂടി കോവിഡ്

പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച 32 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

1) കുവൈറ്റില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 39 വയസുകാരന്‍.

2) കുവൈറ്റില്‍ നിന്നും എത്തിയ കോയിപ്രം സ്വദേശിയായ 50 വയസുകാരന്‍.

3) ഷാര്‍ജയില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശിയായ 41 വയസുകാരന്‍.

4) ദുബായില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 42 വയസുകാരന്‍.

5) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിയായ 48 വയസുകാരി.

6) കല്‍ക്കട്ടയില്‍ നിന്നും എത്തിയ ചെറുകുന്നം സ്വദേശിനിയായ 36 വയസുകാരി.

7) കല്‍ക്കട്ടയില്‍ നിന്നും എത്തിയ ചെറുകുന്നം സ്വദേശിനിയായ 13 വയസുകാരി.

8) ദുബായില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിയായ 39 വയസുകാരന്‍.

9) ദുബായില്‍ നിന്നും എത്തിയ മണ്ണടി, നിലമേല്‍ സ്വദേശിയായ 30 വയസുകാരന്‍.

10) ഖത്തറില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 64 വയസുകാരന്‍.

11) ഷാര്‍ജയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 61 വയസുകാരന്‍.

12) ദുബായില്‍ നിന്നും എത്തിയ റാന്നി, പുതുശേരിമല സ്വദേശിനിയായ 27 വയസുകാരി. 13) കുവൈറ്റില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ 29 വയസുകാരന്‍. 14) ദുബായില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിയായ 55 വയസുകാരന്‍. 15) ദുബായില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിയായ 29 വയസുകാരന്‍. 16) അബുദാബിയില്‍ നിന്നും എത്തിയ ഈസ്റ്റ്-ഓതറ സ്വദേശിയായ 51 വയസുകാരന്‍. 17) സൗദിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 42 വയസുകാരന്‍. 18) ഷാര്‍ജയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 51 വയസുകാരന്‍. 19) കുവൈറ്റില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 65 വയസുകാരന്‍. 20) കുവൈറ്റില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 34 വയസുകാരന്‍. 21) കുവൈറ്റില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിനിയായ 57 വയസുകാരി. 22) കുവൈറ്റില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിയായ എട്ടു വയസുകാരന്‍. 23) ഡല്‍ഹിയില്‍ നിന്നും എത്തിയ ഏറത്ത്, വയല സ്വദേശിനിയായ 26 വയസുകാരി. 24) കുവൈറ്റില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 39 വയസുകാരന്‍. 25) ദുബായില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 27 വയസുകാരന്‍. എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ഇന്ന് (10) രോഗം സ്ഥിരീകരിച്ചത്. കൂടാതെ, 26) നാല്‍ക്കാലിക്കല്‍ സ്വദേശിനിയായ 63 വയസുകാരി.

27) നാല്‍ക്കാലിക്കല്‍ സ്വദേശിനിയായ 57 വയസുകാരി. 28) വയല സ്വദേശിനിയായ 52 വയസുകാരി എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്റ് സോണില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്. ജില്ലയില്‍ ഇതുവരെ ആകെ 440 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച ജില്ലയിലുളള 43 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 268 ആണ്.

നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 171 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 159 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 82 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 14 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 10 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 49 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 32 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ മൂന്നു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 190 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

വെള്ളിയാഴ്ച പുതിയതായി 40 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 903 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2624 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2109 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും വെള്ളിയാഴ്ച തിരിച്ചെത്തിയ 124 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വെള്ളിയാഴ്ച എത്തിയ 131 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 5636 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1468 പേര്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ നിന്ന് വെള്ളിയാഴ്ച 364 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 17890 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.

ജില്ലയില്‍ വെള്ളിയാഴ്ച 351 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(10)വരെ അയച്ച സാമ്പിളുകളില്‍ 422 എണ്ണം പൊസിറ്റീവായും 15571 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1205 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 66 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 164 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി വെള്ളിയാഴ്ച 1025 കോളുകള്‍ നടത്തുകയും, 15 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

വെള്ളിയാഴ്ച നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ നാലു ഡോക്ടര്‍മാര്‍ക്കും, ആറു സ്റ്റാഫ് നഴ്‌സുമാര്‍ക്കും, ഒരു ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 11 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button