KeralaLatest NewsNews

മന്ത്രി എ.കെ ബാലനും കൂട്ടരും പാര്‍ലമെന്ററി ഇന്‍സ്റ്റിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി വിദേശ പാര്‍ലമെന്റുകള്‍ സന്ദര്‍ശിക്കുവാന്‍ പോയി, അതും പാര്‍ലമെന്റ് സംവിധാനം പോലുമില്ലാത്ത യുഎഇയിലേക്ക് ; ഇവരുടെ യാത്രക്ക് വേണ്ടി വിസ ലഭിക്കാനുള്ള മുഴുവന്‍ ചുക്കാനും പിടിച്ചത് അവര്‍ക്ക് ”ഒരു പരിചയവുമില്ലാത്ത” സ്വപ്ന ആയിരുന്നു

മന്ത്രി എ.കെ ബാലനും കൂട്ടരും പാര്‍ലമെന്ററി ഇന്‍സ്റ്റിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി വിദേശ പാര്‍ലമെന്റുകള്‍ സന്ദര്‍ശിക്കുവാന്‍ പോയപ്പോള്‍ ഇവര്‍ക്ക് യാത്രയ്ക്കുള്ള വിസ ലഭിക്കുന്നതിനായി എല്ലാത്തിനും ചുക്കാന്‍ പിടിച്ചത് സ്വപ്‌നയാണെന്ന് അഡ്വ. പ്രതീഷ് വിശ്വനാഥ്. ഒരു പരിചയവുമില്ലെന്നു പറയുന്ന സ്വപ്‌നയായിരുന്നു യു എ ഇ എംബസ്സിയില്‍ നിന്നും വിസ ഫാസ്റ്റ് ട്രാക്കില്‍ ലഭിക്കുന്നതിന് മുഴുവന്‍ ജോലിയുടെയും കോര്‍ഡിനേഷന്‍ നടത്തിയത് എന്നും പ്രതീഷ് വിശ്വനാഥ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മന്ത്രി യാത്ര ചെയ്തതിന്റെ തെളിവുകളുമടക്കം പോസ്റ്റ് ചെയ്താണ് പ്രതീഷ് കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ എ.കെ ബാലനും കൂട്ടരും പാര്‍ലമെന്ററി ഇന്‌സ്ടിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി വിദേശ പാര്‍ലമെന്റുകള്‍ സന്ദര്‍ശിക്കുവാന്‍ പോയത് രണ്ടു രാജ്യങ്ങളിലേക്കാണെന്നും അതില്‍ തന്നെ ഏറെ രസകരമായ കാര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹം സന്ദര്‍ശിക്കാന്‍ പോയ ആദ്യ രാജ്യം ബ്രിട്ടനാണ്. ബ്രിട്ടീഷ് പാര്‍ലമെന്റ് അവധി ആയിരുന്നപ്പോഴാണ് യുകെയിലേക്കു യാത്ര തീരുമാനിച്ചതെന്നാണ് ഏറെ രസകരമായ കാര്യമെന്നും മറ്റൊന്ന് പാര്‍ലമെന്ററി സംവിധാനങ്ങള്‍ ഇല്ലാത്ത യുഎഇയിലേക്കാണ് എന്നും അദ്ദേഹം വ്യക്തമാക്കി. മാത്രവുമാല്ല ഇത്തരം യാത്രകള്‍ കൊണ്ട് എന്ത് പാര്‍ലമെന്റ് കാണലാണ് മന്ത്രിയും സംഘവും ഉദ്ധേശിച്ചത് എന്നറിയില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാര്‍ലമെന്റുപോലും ഇല്ലാത്ത സ്ഥലത്തേക്ക് പാര്‍ലമെന്ററി ടൂര്‍ പോകുന്നതിനെ എതിര്‍ത്ത് അംബാസിഡര്‍ നവദീപ് സൂരി മിനിസ്ട്രിക്ക് കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തില്‍ അവസാനനിമിഷം ഡല്‍ഹിയില്‍ നിന്ന് പൊളിറ്റിക്കല്‍ ക്ലീറന്‍സ് ലഭിക്കാതെ വന്നു. പലരും മുഖേന നവദീപ് സൂരിയുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും അദ്ധേഹം വഴങ്ങിയില്ല. പാര്‍ലമെന്റ് സന്ദര്‍ശനം എന്ന നടക്കാത്ത കാര്യത്തിന് സമയം കളയാതെ മറ്റെന്തെങ്കിലും പ്രയോജനകരമായി ചിന്തിച്ചു ചെയ്യുവാനാണ് അദ്ധേഹം നിര്‍ദേശിച്ചത്. അതായത് രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചെന്നും അദ്ദേഹം പറയുന്നു.

ഇങ്ങനെ എംബസ്സി അത്രയേറെ എതിര്‍ത്തിട്ടും, രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടും പാര്‍ലമെന്റേ ഇല്ലാത്ത യുഎഇ യിലേക്ക് ബാലനും സംഘവും പാര്‍ലമെന്റ് കാണാന്‍ പോയേ പറ്റൂ എന്ന് എന്തിനാണ് വാശി പിടിച്ചതെന്നും മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ഒരു പരിചയവുമില്ലാത്ത, ഏതോ ഒരു കണ്‍സള്‍ട്ടേഷന്‍ കമ്പനിയുടെ സ്റ്റാഫായി മാത്രം ഐടി വകുപ്പില്‍ ജോലിക്ക് വന്ന സ്വപ്നയാണ് മന്ത്രിയുടെ യാത്രക്ക് വേണ്ടി അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാ ചുക്കാനും പിടിച്ചത്. എന്തായിരുന്നു ഇവരുടെ കൂട്ടു കച്ചവടമെന്നും അവിടേക്കു തന്നെ പോയേ പറ്റൂ എന്ന വാശിക്കു പിന്നിലെ ദുരൂഹത എന്താണെന്നും പ്രതീഷ് വിശ്വനാഥ് ചോദിക്കുന്നു.

അഡ്വ. പ്രതീഷ് വിശ്വനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

മന്ത്രി എ.കെ ബാലനും കൂട്ടരും പാര്‍ലമെന്ററി ഇന്‌സ്ടിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി വിദേശ പാര്‍ലമെന്റുകള്‍ സന്ദര്‍ശിക്കുവാന്‍ പോയി.
രണ്ടു രാജ്യങ്ങളിലേക്കാണ് യാത്ര നിശ്ചയിച്ചത്. ആദ്യത്തേത് ബ്രിട്ടനാണ്.
അതിലെ രസകരമായ വസ്തുത, ബ്രിട്ടീഷ് പാര്‍ലമെന്റ് അവധി ആയിരുന്നപ്പോഴാണ് UK യിലേക്കു യാത്ര തീരുമാനിച്ചതെന്നാണ്.
അതിലേറെ രസകരം രണ്ടാമത്തെ രാജ്യമാണ്. UAE. പാര്‍ലമെന്ററി സംവിധാനങ്ങള്‍ ഇല്ലാത്ത U A E യിലേക്ക് എന്ത് പാര്‍ലമെന്റ് കാണലാണ് മന്ത്രിയും സംഘവും ഉദ്ധേശിച്ചത് എന്നറിയില്ല.
വിസ പോലും എടുക്കാതെ ടിക്കറ്റ് എടുത്തു യാത്രക്ക് മുതിര്‍ന്ന ടീമുകള്‍ ഒടുക്കം അടിയന്തിര സഹായം തേടി ഓട്ടമായി. അവസാനം കേന്ദ്ര സര്‍ക്കാരുമായ് ബന്ധപ്പെട്ട് കഷ്ടപ്പെട്ട് ബ്രിട്ടീഷ് വിസ ഒപ്പിച്ചു. അവധിക്കാലമായിട്ടും ഡെലിഗേറ്റസിനു വേണ്ടി പാര്‍ലമെന്റ് തുറപ്പിക്കുകയും ചെയ്തു.
എന്നാല്‍ UAE യില്‍ പാര്‍ലമെന്റുപോലും ഇല്ലാത്ത സ്ഥലത്തേക്ക് പാര്‍ലമെന്ററി ടൂര്‍ പോകുന്നതിനെ എതിര്‍ത്ത് അംബാസിഡര്‍ നവദീപ് സൂരി മിനിസ്ട്രിക്ക് കത്തെഴുതി.
ഇതിന്റെ അടിസ്ഥാനത്തില്‍ അവസാനനിമിഷം ഡല്‍ഹിയില്‍ നിന്ന് പൊളിറ്റിക്കല്‍ ക്ലീറന്‍സ് ലഭിക്കാതെ വന്നു.
പലരും മുഖേന നവദീപ് സൂരിയുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും അദ്ധേഹം വഴങ്ങിയില്ല. പാര്‍ലമെന്റ് സന്ദര്‍ശനം എന്ന നടക്കാത്ത കാര്യത്തിന് സമയം കളയാതെ മറ്റെന്തെങ്കിലും പ്രയോജനകരമായി ചിന്തിച്ചു ചെയ്യുവാനാണ് അദ്ധേഹം നിര്‍ദേശിച്ചത്.
അതായത് രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതിന്റെ വിവരങ്ങള്‍ MEA യില്‍ ലഭ്യമാണ്.
ഒടുവില്‍ ബാലനും കൂട്ടരും പ്ലാന്‍ മാറ്റി.
അതിന്റെ അടിസ്ഥാനത്തില്‍ യാത്രയ്ക്കുവേണ്ടി മാത്രമായ് ഇന്ത്യന്‍ ഡയസ്‌പോറയും (oic) ആയി സംസാരിക്കുന്ന ഒരു പരുപാടി തട്ടിക്കൂട്ടി.
ഈ അവസരത്തില്‍ യു എ ഇ എംബസ്സിയില്‍ നിന്നും വിസ ഫാസ്റ്റ് ട്രാക്കില്‍ ലഭിക്കുന്നതിന് മുഴുവന്‍ ജോലിയുടെയും കോര്‍ഡിനേഷന്‍ നടത്തിയത് സ്വപ്നയാണ്. ഇന്ത്യന്‍ ഹൈക്കമ്മീഷണില്‍ മന്ത്രിയുടെയും പടയുടെയും യാത്രക്ക് വേണ്ടി വിസ ലഭിക്കാനുള്ള മുഴുവന്‍ ചുക്കാനും പിടിച്ചത് അവര്‍ക്ക് ”ഒരു പരിചയവുമില്ലാത്ത” സ്വപ്ന ആയിരുന്നു.
ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു…
1. എംബസ്സി അത്രയേറെ എതിര്‍ത്തിട്ടും, രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടും പാര്‍ലമെന്റേ ഇല്ലാത്ത UAE യിലേക്ക് ബാലനും സംഘവും പാര്‍ലമെന്റ് കാണാന്‍ പോയേ പറ്റൂ എന്ന് എന്തിനാണ് വാശി പിടിച്ചത് ??
2. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ഒരു പരിചയവുമില്ലാത്ത, ഏതോ ഒരു കണ്‍സള്‍ട്ടേഷന്‍ കംപനിയുടെ സ്റ്റാഫായി മാത്രം IT വകുപ്പില്‍ ജോലിക്ക് വന്ന സ്വപ്നയാണ് മന്ത്രിയുടെ യാത്രക്ക് വേണ്ടി അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാ ചുക്കാനും പിടിച്ചത്. എന്തായിരുന്നു ഇവരുടെ കൂട്ടു കച്ചവടം ??
3. അവിടേക്കു തന്നെ പോയേ പറ്റൂ എന്ന വാശിക്കു പിന്നിലെ ദുരൂഹത എന്ത് ??
Dubai ആസ്ഥാനമായുള്ള ITL എന്ന സ്ഥാപനമാണ് യാത്ര മുഴുവന്‍ പത്തിരട്ടി തുക ബില്ലില്‍ കാണിച്ചു നടത്തിയത്.
അതേ കമ്പനിയില്‍ തന്നെയാണ് ബാലന്റെ മകന്‍ ജോലി ചെയ്യുന്നതും.
അബുബക്കര്‍ എന്ന ആളാണ് ആ സ്ഥാപനത്തിന്റെ മുതലാളി.
2017 മുതല്‍ ഈ സര്‍ക്കാരുമായി സപ്ന ബന്ധപ്പെട്ടിട്ടുണ്ട് എന്നതിന്റെ ഒരു തെളിവുകൂടിയാണ് ഈ സംഭവം.
സഹയാത്രികനായിരുന്ന MLA പ്രദീപ് കുമാര്‍ ന്റെ പേരില്‍ യാത്രയ്ക്ക് വേണ്ടി എടുത്ത ടിക്കറ്റിന്റെ വിവരങ്ങളും ചേര്‍ക്കുന്നു. ഇവരെ കൂടാതെ ആറന്‍മുള MLA വീണാ ജോര്‍ജ്, ഭര്‍ത്താവ് ജോര്‍ജ്, ഇന്നത്തെ മന്ത്രിയും അന്നത്തെ MLA മാത്രവുമായിരുന്ന കൃഷ്ണന്‍കുട്ടി എന്നിവരും പാര്‍ലമെന്റില്ലാത്ത UAE യിലേക്ക് മറ്റെന്തോ താത്പര്യത്തിന് പാര്‍ലമെന്റ് കാണാന്‍ പോയവരുടെ സംഘത്തിലുണ്ടായിരുന്നു. അവരുടെ പേര് വിവരങ്ങള്‍ അടങ്ങിയ, അവസാനം കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങിയെടുത്തതിന്റെ രേഖയും ഇവിടെ ചേര്‍ക്കുന്നു.
ഇവര്‍ക്കൊക്കെ വിസ സംഘടിപ്പിക്കാന്‍ നടന്നത് സ്വപ്നയാണെങ്കിലും സ്വപ്നയെ ആര്‍ക്കും അറിയുകയുമില്ല.
2017 september 19ന് തിരുവനന്തപുരത്ത് നിന്ന് അതിരാവിലെ അബുദാബിയ്ക്ക്. അവിടെ നിന്ന് ലണ്ടന്‍.
September 25ന് തിരിച്ച് അബുദാബി.
September 28ന് അബുദാബിയില്‍ നിന്ന് കോഴിക്കോട്.

https://www.facebook.com/advpratheeshvishwanath/posts/1591774860975913

shortlink

Related Articles

Post Your Comments

Related Articles


Back to top button