COVID 19Latest NewsNewsIndia

ജൂലൈ 13 മുതല്‍ 23 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍

പുണെ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പുണെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവിടങ്ങളില്‍ ജൂലൈ 13 മുതല്‍ 23 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. അവശ്യ സേവനങ്ങള്‍ അനുവദിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

read also : കോവിഡ് നിയന്ത്രണം ; കര്‍ണാടക സര്‍ക്കാറിനോട് കേരളത്തെ മാതൃയാക്കാന്‍ വിദഗ്ധര്‍

അതേസമയം, ജൂലൈ 10 മുതല്‍ 13 വരെ യുപിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ജൂലൈ 10 മുതല്‍ 13 വരെ ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ ഓഫിസുകളും വിപണികളും വാണിജ്യ സ്ഥാപനങ്ങളും ലോക്ക് ഡൗണ്‍ കാലയളവില്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. എന്നാല്‍, അവശ്യ സേവനങ്ങള്‍ അനുവദിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button