ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശീലങ്ങളിൽ മാറ്റം വരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മോദി. വരാണസി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് റോഡുകളിൽ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
ALSO READ: കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ പിടിയിൽ; വൻ ആയുധ ശേഖരങ്ങള്‍ കണ്ടെത്തി
‘ബനാറസ് പാൻ ചവച്ച് ഇപ്പോൾ റോഡുകളിൽ തുപ്പാറുണ്ട്. ആ ശീലം നമ്മൾ മാറ്റണം.’ മോദി വ്യക്തമാക്കി. പ്രസിദ്ധമായ ബനാറസ് പാനിനെക്കുറിച്ചും അതുപയോഗിച്ചതിന് ശേഷം ആളുകൾ പൊതുസ്ഥലത്ത് തുപ്പുന്നതിനെ കുറിച്ചും പ്രധാനമന്ത്രി പരാമർശിക്കുകയുണ്ടായി. രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച് വേണം മറ്റുള്ളവരുമായി ഇടപഴകാൻ. മുഖം മൂടുകയും കൈ കഴുകുകയും ചെയ്യണം. ഇക്കാര്യം ആരും മറക്കരുതെന്നും മോദി കൂട്ടിച്ചേർത്തു.
Post Your Comments