
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ പിടിയിൽ. കശ്മീരിലെ ബന്ദിപ്പോറ മേഖലയില്‍ നിന്നാണ് ഭീകരന്‍ പിടിയിലായത്. റഫീക്ക് അഹമ്മദ് ഭീകരനാണ് അറസ്റ്റിലായതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. വൻ ആയുധ ശേഖരങ്ങളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും ബന്ദിപ്പോറ പൊലീസും സംയുക്തമായാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
അടുത്ത കാലത്ത് ഭീകര സംഘടനയില്‍ ചേര്‍ന്ന ഇയാളെ സുരക്ഷാ സേനയെ ആക്രമിക്കാനും അവര്‍ക്ക് നേരെ ഗ്രനേഡ് എറിയാനുമാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments