CinemaMollywoodLatest NewsKeralaNewsEntertainment

‘കടുവ’ ചിത്രീകരണം ആരംഭിക്കുന്നു.,രണ്ടാം ലൂക്ക് പുറത്തു വിട്ട് പൃഥ്വിരാജ്…

കടിപിടിക്കൊടുവിൽ പൃഥ്വിയുടെ ‘കടുവ’ ചിത്രീകരണം ആരംഭിക്കുന്നു..

പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ ചിത്രീകരണം ഉടൻ ആരംഭിക്കും.  ഏഴു വർഷത്തിനു ശേഷം മലയാള സിനിമയിലേക്കുള്ള ഷാജി കൈലാസിന്റെ മടങ്ങിവരവ് സിനിമ, പൃഥ്വി തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. മാജിക്ക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ലിസ്റ്റിൻ‌ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. രവി.കെ. ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

മാസ്റ്റേഴ്സ്, ലണ്ടൻബ്രിഡ്ജ്, ആദം ജോൺ എന്നീ ചിത്രങ്ങൾക്കു ശേഷം തിരക്കഥാകൃത്ത് ജിനു.എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ കൂടിയാണ് കടുവ.പ്രമുഖ തെന്നിന്ത്യൻ സംഗീത സംവിധായകനായ എസ്. തമൻ ആണ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റിങ് നിർവഹിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് സുരേഷ് ഗോപിയുടെ 250–ാം സിനിമയുമായി തന്റെ സിനിമയ്ക്കുള്ള സാമ്യം ചൂണ്ടിക്കാട്ടി

ഇൗ സിനിയുടെ തിരക്കഥാകൃത്ത് ജിനു കോടതിയെ സമീപിച്ചത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്നായിരുന്നു ആ സിനിമയിലെയും ഇൗ സിനിമയിലെയും പ്രധാന കഥാപാത്രങ്ങളുടെ പേര്. കോടതി സുരേഷ് ഗോപി ചിത്രത്തിന് പിന്നീട് പ്രമുഖ തിരക്കഥാകൃത്തായ രൺജി പണിക്കർ താൻ 2001–ൽ താൻ എഴുതിയ കഥാപാത്രമാണ് ഇതെന്ന് വെളിപ്പെടുത്തി. അതോടെ ഇരു സിനിമകളുടെയും ഭാവി അനിശ്ചിതത്വത്തിലാവുകയും പിന്നീട് സമവായചർച്ചകൾ ഒരുപാട് നടക്കുകയും ചെയ്തിരുന്നു. കടുവ ചിത്രീകരണം പ്രഖ്യാപിച്ചെങ്കിലും സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രത്തിന്റെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button