Latest NewsKeralaNews

ആയുർവേദത്തിൻ്റെ വരദാനത്തിലൂടെ ബിന്ദുവിന് പുനർജന്മം

പാലാ: ആയുർവേദത്തിൻ്റെ വരദാനത്തിലൂടെ ബിന്ദുവിന് പുനർജന്മം. മുക്കൂട്ടുതറ ഒൻപതാം കോളനി വാക്കയിൽ ബിന്ദു പ്രദീപ് എന്ന 50 വയസുകാരിയാണ് ആയുർവേദത്തിൻ്റെ വരദാനത്തിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത്.

ഇക്കഴിഞ്ഞ മെയ് 8 നായിരുന്നു ബിന്ദുവിൻ്റെ ജീവിതം മാറ്റി വരച്ച സംഭവം നടന്നത്. അത്താഴത്തിനു ശേഷം രാത്രി എട്ടുമണിയോടെ കിടന്നുറങ്ങി. പത്തു മണിയോടെ ടോയ്ലറ്റിൽ പോകാൻ എണീക്കാൻ ശ്രമിച്ചെങ്കിലും അനങ്ങാൻ സാധിച്ചില്ലെന്നു ബിന്ദു പറഞ്ഞു. ശബ്ദം പുറത്തേയ്ക്കു വന്നില്ല. മുഖം കോടിപ്പോയി. ശരീരം തളർന്ന അവസ്ഥയിലായി.

പിറ്റേന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. എടുത്തു കൊണ്ടാണ് പോയത്. തുടർന്നു നാലു ദിവസം ഐ സി യു വിൽ കിടന്നു. പിന്നീട് ശരീരത്തിൽ ഘടിപ്പിച്ച ട്യൂബുകളുമായി വീൽചെയറിൽ വീട്ടിൽ തിരികെയെത്തി.

ഇതിനിടെ പാലാ മൂന്നാനിയിലുള്ള കരുണാ ആശുപത്രിയിലെ ഡോ സതീഷ്ബാബുവിൻ്റെ ചികിത്സ തേടി. ആദ്യം മരുന്നുകൾ നൽകി. പിന്നീട് അഡ്മിറ്റ് ചെയ്തു രണ്ടാഴ്ചയോളം ചികിത്സ നടത്തിയതോടെ കാര്യമായ പുരോഗതി ഉണ്ടായി. കൈയ്യും കാലും അനക്കാൻ സാധിച്ചു. ചികിത്സ തുടർന്നതോടെ ബിന്ദു ജീവിതത്തിലേയ്ക്ക് തിരികെ നടക്കാൻ തുടങ്ങി. തുടർന്നു സംസാരിക്കാനും നടക്കാനും ചെയ്യുന്ന അവസ്ഥയിലേയ്ക്ക് തിരിച്ചുവന്നു. പരസഹായത്തോടെ ആശുപത്രിയിൽ എത്തിയ ബിന്ദു പരസഹായമില്ലാതെ സ്വയം നടന്നിറങ്ങിയാണ് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയത്. ചികിത്സ പൂർത്തിയാകുന്നതോടെ ബിന്ദുവിനു പഴയ നില കൈവരിക്കാനാവുമെന്ന് ഡോ സതീഷ്ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button