വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 104 പ്രത്യേക വിമാനങ്ങള്‍ കൂടി എത്തുമെന്ന് ഇന്ത്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ 15 മുതല്‍ 31 വരെയുള്ള നാലാം ഘട്ട വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് വിമാനങ്ങള്‍ എത്തുക. വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) വെബ്സൈറ്റില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ഫ്‌ലൈറ്റ് ഷെഡ്യൂള്‍ അനുസരിച്ച് ദേശീയ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ 10 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഓരോ വിമാനത്തിനും 177 യാത്രക്കാരുണ്ട്.
വന്ദേ ഭാരത് നാലാം ഘട്ടം ഔദ്യോഗികമായി ജൂലൈ 3 ന് ആരംഭിച്ചിട്ടുണ്ട്. നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത് നാലാം ഘട്ടം ഗള്‍ഫ് ആസ്ഥാനമായുള്ള ഇന്ത്യക്കാരെ തിരിച്ചയക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ്
എംഇഎ ഷെഡ്യൂള്‍ അനുസരിച്ച് തമിഴ്നാട്, മഹാരാഷ്ട്ര, ദില്ലി, തെലങ്കാന, പഞ്ചാബ്, ഹരിയാന, കേരളം, ഉത്തര്‍പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ നഗരങ്ങളിലേക്ക് പുതിയ അധിക വിമാന സര്‍വീസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രവാസികള്‍ക്കായി വന്ദേ ഭാരത് മിഷന്‍ ആരംഭിച്ചതുമുതല്‍ മുംബൈയിലേക്ക് കുറഞ്ഞത് ഏഴ് വിമാനങ്ങളെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ട്.
ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും 50 വീതം ഉള്‍പ്പെടെ അടുത്ത 23 ദിവസത്തേക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ ഏകദേശം 100 വിമാനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ ഫ്‌ലൈറ്റുകളും നിറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ പ്രവായികളെ സക്വദേശത്തേക്ക് എത്തിക്കാന്‍ നോക്കുകയാണ്. വരും ദിവസങ്ങളില്‍ 17,000 മുതല്‍ 18,000 വരെ യാത്രക്കാര്‍ മടങ്ങുമെന്ന് ദുബായിയിലെ കോണ്‍സുലേറ്റ് ജനറല്‍ കോണ്‍സല്‍ ജനറല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.
പുതുതായി പ്രഖ്യാപിച്ച ഫ്‌ലൈറ്റുകളുടെ ബുക്കിംഗ് ഉടന്‍ തുറക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞു. അവയില്‍ ചിലത് ഇതിനകം തന്നെ തുറന്നിട്ടുണ്ട്, മറ്റുള്ളവ അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ തുറക്കും. എന്നിരുന്നാലും, കുറച്ച് വിമാനങ്ങള്‍ സ്ലോട്ട് അംഗീകാരത്തിന് വിധേയമാണെന്നും ഇതും ഉടന്‍ സംഭവിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഫ്‌ലൈറ്റ് ഷെഡ്യൂള്‍ ഇവിടെ കാണാം: https://www.mea.gov.in/phase-4.htm
Post Your Comments