ന്യൂഡല്‍ഹി : യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത,് കേസില്‍ ഇന്ത്യയുമായി സഹകരിയ്ക്കുമെന്ന് യുഎഇ . ഇത് സംബന്ധിച്ചുള്ള എല്ലാ സഹകരണവും അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം. യുഎഇയുടെ സഹായം തേടിയെന്നും അന്വേഷണം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ അവിടുത്തെ അന്വേഷണ ഏജന്‍സികളുമായി സംസാരിച്ചേക്കും. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഡയറക്ടര്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തി.
കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും നിരന്തരം വീക്ഷിക്കുകയാണ്. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ആവശ്യമായ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രിയും കത്ത് നല്‍കിയ സാഹചര്യത്തില്‍ സിബിഐ ഡയറക്ടര്‍ പ്രാഥമിക വിലയിരുത്തല്‍ കേന്ദ്രത്തെ അറിയിച്ചു. കസ്റ്റംസിന്റെ അന്വേഷണത്തില്‍ വ്യക്തമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാം എന്നാണ് സിബിഐ നിലപാട്.
Post Your Comments