തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്ന സുരേഷ് . അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ല. കംസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സംസാരിച്ചത്.തന്റെ യോഗ്യത സംബന്ധിച്ച കോണ്‍സുലേറ്റ് ജനറലിന്റെ സാക്ഷ്യപത്രം വ്യാജമല്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും സ്വപ്ന സുരേഷ് പറയുന്നു.
ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും തനിക്ക് ക്രമിനല്‍ പശ്ചാത്തലമില്ലെന്നുംസ്വപ്ന സുരേഷ് പറയുന്നു. തന്റെ മുന്‍പരിചയം അറ്റാഷെ പ്രയോജനപ്പെടുത്തിയെന്നും സ്വപ്ന വ്യക്തമാക്കി.
Post Your Comments