KeralaLatest NewsNews

യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസ് ; എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം : യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കും.പ​ണം കൈ​മാ​റ്റം വി​ദേ​ശ​ത്ത് ന​ട​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. ഫെ​മ നി​യ​മ​പ്ര​കാ​രം കേ​സ് അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

അ​തേ​സ​മ​യം കേസിൽ സ്വ​പ്‌​ന സു​രേ​ഷ് ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ ന​ല്‍​കിയിരിക്കുകയാണ്. ഇ ​ഫ​യ​ലിം​ഗ് വ​ഴി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. എന്നാൽ രാത്രി വൈകി സമര്‍പ്പിച്ച ഹര്‍ജി ഇതുവരെ ഇന്നത്തെ പരിഗണനാവിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button