തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളും ബഫർ സോണും പ്രഖ്യാപിച്ചു. കോവിഡ് സൂപ്പർ സ്പ്രെഡിലേക്ക് നീങ്ങിയ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി.
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭിക്കും. 0 മുതൽ 3 വരെ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാർ ജൂലൈ ഒൻപതിനും 4 മുതൽ 6 വരെ അവസാനിക്കുന്ന കാർഡുകാർ ജൂലൈ പത്തിനും 7 മുതൽ 9 വരെ അവസാനിക്കുന്ന കാർഡുകാർ ജൂലൈ 11നും റേഷൻ വാങ്ങാനെത്തണമെന്നാണ് നിർദേശം.
Post Your Comments