KeralaLatest NewsNews

ബഫർസോൺ വിഷയത്തിൽ പരാതി നൽകാനുള്ള സമയം അനന്തമായി നീട്ടാനാകില്ല: മന്ത്രി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ പരാതി നൽകാനുള്ള സമയം അനന്തമായി നീട്ടാനാകില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ.

പരാതി നൽകാനുള്ള സമയം നീട്ടി നൽകുന്നത് നിയമ പോരാട്ടത്തിന് തടസ്സം നിൽക്കുമെന്നും ഒറ്റപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ പരിഗണിക്കില്ലെന്ന നിലപാട് സർക്കാറിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസിന്റെ ആശങ്കകൾക്ക് മുഖ്യമന്ത്രി മറുപടി നൽകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബഫര്‍ സോണ്‍ സംബന്ധിച്ച് 63,500 പരാതികളാണ് ആകെ ലഭിച്ചത്. ഇതിൽ 24,528 എണ്ണം പരിഹരിച്ചു. ബഫർ സോണിൽ പെടുന്ന നിർമിതികളായി 28494 എണ്ണം ആപിൽ അപ് ലോഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button