ഒട്ടാവ: ഹോങ്കോംഗിലെ ചൈനീസ് നടപടികള്‍ക്കെതിരെ പ്രതികരിച്ച കാനഡയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന. കാനഡ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കാനഡയിലെ ചൈനീസ് അംബാസിഡര്‍ കോംഗ് പിവ്യൂ പറഞ്ഞു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ എന്തിനാണ് കാനഡ ഇടപെട്ടതെന്നും അദ്ദേഹം ചോദിച്ചു.കാനഡയ്ക്ക് കൂടുതല്‍ പ്രതികരിക്കാനുള്ള അധികാരമില്ലെന്നും അനന്തരഫലങ്ങള്‍ അവര്‍ അനുഭവിക്കേണ്ടി വരുമെന്നും നേരത്തെ ചൈനീസ് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഹോങ്കോംഗിനു മേല്‍ ചൈന അടിച്ചേല്‍പ്പിച്ച ദേശീയ സുരക്ഷാ നിയമത്തിനെതിരെയാണ് കാനഡ പ്രതികരിച്ചത്. നിര്‍ബന്ധിത നടപടിയെ കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം.
Post Your Comments