Latest NewsNewsIndia

ബിജെപി നേതാവും പിതാവും സഹോദരനും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ബിജെപി നേതാവും പിതാവും സഹോദരനും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റായ വസീം അഹ്‌മദ് ബാരി, പിതാവ് ബഷീര്‍ അഹ്‌മദ്, സഹോദരന്‍ ഉമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പത് മണിയോടെ ബന്ദിപോരയിലുള്ള ഇവരുടെ കടയ്ക്ക് മുന്നില്‍ വെച്ചാണ് മൂവരേയും വെടിവെച്ചതെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് അറിയിച്ചു.

Read also: സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

വസീം അഹ്‌മദ് ബാരിയുടെ സുരക്ഷക്കായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവര്‍ ആക്രമണത്തെ അപലപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button