Latest NewsKeralaNews

സ്വര്‍ണ്ണം കടത്തിയ സന്ദീപ് നായര്‍ ബി.ജെ.പിക്കാരനാണെങ്കില്‍ കട ഉദ്ഘാടനത്തിന് ഒരു ബി.ജെ.പി നേതാവിനെയും വിളിക്കാത്തതെന്ത്?’ സിപിഎം നേതാക്കളുടെ വായ അടപ്പിച്ച് വി.വി. രാജേഷിന്റെ ചോദ്യം : തെളിവായി ക്ഷണക്കത്തിലെ ആളുകള്‍

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയ സന്ദീപ് നായര്‍ ബി.ജെ.പിക്കാരനാണെങ്കില്‍ കട ഉദ്ഘാടനത്തിന് ഒരു ബി.ജെ.പി നേതാവിനെയും വിളിക്കാത്തതെന്ത്?’ സിപിഎം നേതാക്കളുടെ വായ അടപ്പിച്ച് വി.വി. രാജേഷിന്റെ ചോദ്യം. ഉദ്ഘാടനത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുതല്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വരെയുള്ളവരെ ക്ഷണിച്ചിരിക്കുന്ന ക്ഷണകത്ത് പുറത്തുവിട്ടുകൊണ്ടായിരുന്നു വി.വി രാജേഷിന്റെ ആരോപണം. ആരോപണ വിധേയനായ സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനാണെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു രാജേഷ്.

Read Also : ‘സന്ദീപ് നായരുമായി യാതൊരു ബന്ധവുമില്ല, സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ചിത്രത്തെക്കുറിച്ച്‌ എന്താണ് ഇ പി ജയരാജന്‍ പ്രതികരിക്കാത്തത്’ : കുമ്മനം

‘സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സി. ദിവാകരന്‍ എംഎല്‍എ, നെടുമങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പ്പേഴ്‌സണ്‍ ചെറ്റച്ചല്‍ സഹദേവന്‍, ജില്ലാ പഞ്ചായത്ത് അംഗം എല്‍.പി മായാദേവി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അംഗങ്ങളായ ടി. അര്‍ജുനന്‍, എസ്. നൂര്‍ജി, സിപിഎം ഏരിയ സെക്രട്ടറി ആര്‍.ജയദേവന്‍, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെരീഫ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.പി പ്രമോഷ്, ഹാന്‍ഡിക്രാഫ്റ്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ് സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്പീക്കര്‍ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം 2019 ഡിസംബര്‍ 31ന് ഉദ്ഘാടനം ചെയ്തതത് ഇതിലൊരു ബി.ജെ.പിക്കാരനുമില്ല’, വി.വി രാജേഷ് പറഞ്ഞു.

ആറഴുവര്‍ഷം മുമ്പ് എസ്.കെ.പി രമേശിന്റെ ട്രക്ക് മണിക്കൂറടിസ്ഥാനത്തില്‍ ഓടിച്ച ബന്ധമാണ് സന്ദീപുമായുള്ളത്.സിപിഎം ആരോപിക്കുന്നതു പോലെ ബിജെപി കൗണ്‍സിലര്‍ എസ്.കെ.പി. രമേശിനോടോ കുമ്മനം രാജശേഖരനോടോ അടുത്ത ബന്ധമുണ്ടെങ്കില്‍ അവരുടെ പേരോ ഒരു ബൂത്ത് പ്രസിഡന്റിന്റെയോ പേര് ക്ഷണക്കത്തില്‍ വെക്കുമായിരുന്നെല്ലോയെന്നും വി.വി രാജേഷ് ചോദിച്ചു.
Dailyhunt

shortlink

Related Articles

Post Your Comments

Related Articles


Back to top button