ഹേഗ്: നാടുകടത്തപ്പെട്ട ഉയിഗുര്‍ സമൂഹം നീതിക്കായി അന്താരാഷ്ട്ര കോടതിയില്‍. ചൈന കാലങ്ങളായി ക്രൂരമായി പീഡിപ്പിക്കുന്ന ഉയിഗുര്‍ മുസ്ലീം സമൂഹമാണ് നീതിക്കായി അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. ദശകങ്ങളായി സിന്‍ജിയാംഗ് മേഖലയില്‍ താമസിച്ചുവന്ന മുസ്ലീം സമൂഹത്തെ കരുതല്‍ തടങ്കില്‍ വച്ച് പീഡിപ്പിക്കുന്ന ചൈനക്കെതിരെ നിരന്തരം മനുഷ്യാവകാശ പോരാട്ടത്തിലാണ് ഉയിഗൂര്‍ ജനത.
കഴിഞ്ഞമാസം യൂറോപ്പ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയും ബ്രിട്ടണും ചൈനക്കെതിരെ ഉയിഗുര്‍ വിഷയത്തില്‍ ആഞ്ഞടിച്ചിരുന്നു. ഐക്യരാഷ്ട്ര രക്ഷാ സമിതി യോഗത്തിലും ചൈനക്കെതിരെ വിഷയം അമേരിക്ക ഉന്നയിച്ചു. അമേരിക്ക കേന്ദ്രമായുള്ള ഏഷ്യന്‍ മേഖലയിലെ മനുഷ്യാവകാശ പ്രശനങ്ങള്‍ നിരീക്ഷിക്കുന്ന കമ്മീഷന്‍ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
കിഴക്കന്‍ തിര്‍ക്കിസ്താന്‍ സര്‍ക്കാരും കിഴക്കന്‍ തുര്‍ക്കിസ്താന്‍ നാഷണല്‍ അവേക്കണിംഗ് മൂവ്‌മെന്റ് എന്നിവര്‍ സംയുക്തമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു വര്‍ഷമായി ഉയിഗുര്‍ സമൂഹത്തിലെ സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയെന്ന വാര്‍ത്തയും അമേരിക്ക പുറത്തുവിട്ടിരുന്നു.
ആദ്യമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടത്തിനെതിരെ ഒരു കേസ്സ് , പരിഗണനയ്ക്കായി അന്താരാഷ്ട്ര കോടതിയ്ക്ക് മുമ്പാകെ വരുന്നത്. ലോകത്താകമാനം ഉയിഗുറുകളും കസാഖികളും കിര്‍ഗിസുകളും സ്വന്തം നാട്ടില്‍നിന്നും ആട്ടിയോടിക്കപ്പെട്ടിരിക്കുകയാണ്.
Post Your Comments