ഇസ്ലാമാബാദ്: ചൈനീസ് സര്‍ക്കാറിന്റെ നയങ്ങളെയും ചൈനയിലെ ഒറ്റപ്പാര്‍ട്ടി സംവിധാനത്തെയും പിന്തുണച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നടപടികളെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നതായി ഇമ്രാൻ ഖാന്‍ വ്യക്തമാക്കി. ചൈനയിലെ ഒറ്റപ്പാര്‍ട്ടി സംവിധാനമാണ് തെരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാറുകളേക്കാല്‍ മികച്ച മാതൃകയെന്നും ഇമ്രാൻഖാൻ കൂട്ടിച്ചേർത്തു.
ഇസ്ലാമാബാദിൽ ചൈനീസ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇമ്രാൻ ഖാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഉയിഗൂര്‍ മുസ്ലിങ്ങളോട് ചൈനീസ് സര്‍ക്കാര്‍ ക്രൂരമായാണ് പെരുമാറുന്നതെന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ചൈനക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.
ഉയിഗൂര്‍ മുസ്ലീങ്ങളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് പശ്ചാത്യമാധ്യമങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് ചൈനീസ് അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞതെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. ചൈനയുമായി ശക്തമായ ബന്ധമാണ് പാകിസ്ഥാനുള്ളതെന്നും വിശ്വാസത്തിന്റെ പുറത്താണ് ബന്ധം നിലനില്‍ക്കുന്നത് എന്നതിനാൽ ചൈനീസ് സര്‍ക്കാറിനെ പാകിസ്ഥാൻ വിശ്വസിക്കുന്നതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
Post Your Comments