ബീജിംഗ്: തുർക്കിയിൽ ജോലി ചെയ്യുന്ന ഉയിഗുർ പ്രവാസി ചൈനയിലെ സിൻജിയാംഗിൽ നിർമ്മിച്ച നിസ്കാര കേന്ദ്രം ചൈനീസ് അധികൃതർ തകർത്തു. ചൈനയിൽ ഉയിഗുർ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ലെംഗർ പട്ടണത്തിലായിരുന്നു മമാട്ടോതി ഇമിൻ എന്നയാൾ 31,300 ഡോളർ ചിലവാക്കി നിസ്കാര കേന്ദ്രം നിർമ്മിച്ചത്. തന്റെ കുട്ടികളും പേരക്കുട്ടികളും അടങ്ങുന്ന പ്രദേശവാസികൾക്ക് പ്രാർത്ഥിക്കാനും തന്റെ ജന്മദേശത്തിന്റെ സ്മരണകൾ നിലനിർത്താനുമാണ് നിസ്കാര കേന്ദ്രം നിർമ്മിച്ചതെന്ന് ഇമിൻ അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.
Also Read:ഡിസംബർ 6ന് പുടിൻ ഇന്ത്യയിൽ: അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി ചർച്ച
ഇയാൾ നിർമ്മിച്ച സ്വകാര്യ പാർക്കിന് സമീപമായിരുന്നു നിസ്കാര കേന്ദ്രം നിർമ്മിച്ചിരുന്നത്. പ്രദേശത്ത് ഇയാൾ ധാരാളം വീടുകളും നിർമ്മിച്ചിരുന്നു. താൻ നിർമ്മിച്ച നിസ്കാര കേന്ദ്രം തന്നെയാണ് അധികൃതർ പൊളിച്ചു മാറ്റിയതെന്ന് ജിപിഎസ് ഭൂപടം വഴി ഇയാൾ സ്ഥിരീകരിച്ചു.
സിൻജിയാംഗ് പ്രവിശ്യയിലെ മുസ്ലീങ്ങളുടെ സാംസ്കാരിക- മത പൈതൃകം തകർക്കാനുള്ള ശ്രമങ്ങൾ ചൈന കാലാകാലങ്ങളായി തുടർന്ന് പോരുകയാണ്. കൂടാതെ ഉയിഗുർ മുസ്ലീങ്ങളെ തടവിൽ വെച്ച് പീഡിപ്പിച്ചും അവരുടെ മതാചാരങ്ങൾ വിലക്കിയും നിർബ്ബന്ധപൂർവ്വം വിദ്യാഭ്യാസം നൽകിയും മതബോധം നശിപ്പിക്കാനും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ശ്രമിച്ചു പോരുന്നുണ്ട്. സിൻജിയാംഗിലെ ചൈനയുടെ നടപടികളെ വംശഹത്യ എന്നാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്.
Post Your Comments