AsiaLatest NewsNewsInternational

സിൻജിയാംഗിലും ടിബറ്റിലും മതവിശ്വാസികൾ നേരിടുന്നത് കൊടും ക്രൂരത: ചൈനയുടെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ തെളിവുകൾ പുറത്ത്

ബീജിംഗ്: ചൈനയിൽ മതവിശ്വാസികൾക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്. ടിബറ്റൻ മേഖലകളിലെ ബുദ്ധമത വിശ്വാസികൾക്കും സിൻജിയാംഗിലെ ഉയിഗുർ മുസ്ലീം വിഭാഗത്തിനുമെതിരെയാണ് ചൈനീസ് സർക്കാരിന്റെ അതിക്രമങ്ങൾ. സിൻജിയാംഗിൽ ഉയിഗുർ മുസ്ലീം വിഭാഗത്തെ മതബോധത്തിൽ നിന്നും മുക്തമാക്കാൻ ചൈന നടത്തുന്ന പുനർ വിദ്യാഭ്യാസ ക്യാമ്പുകളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നു.

Also Read:കോളനി വാഴ്ചയിൽ നിന്നും സമ്പൂർണ്ണ മോചനം: ബാർബഡോസ് റിപ്പബ്ലിക് ആയി

ടിബറ്റൻ മേഖലകളിലെ തദ്ദേശവാസികളുടെ ഭൂമി യാതൊരു നഷ്ടപരിഹാരവും നൽകാതെ സർക്കാർ അനുകൂലികൾ ബലം പ്രയോഗിച്ച് പിടിച്ചെടുക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് എന്ന പേരിലാണ് നടപടി. ഇതിനെ എതിർക്കുന്ന ടിബറ്റൻ ജനതയ്ക്കെതിരെ കൊടിയ മനുഷ്യാവകാശ ലംഘനങ്ങളാണ് ചൈന നടത്തുന്നത്.

ഇത് പ്രദേശങ്ങളിൽ സംഘർഷങ്ങൾക്ക് വഴി വെക്കുന്നുണ്ട്. സർക്കാരിന്റെ മനുഷ്യത്വഹീനമായ നയങ്ങളാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. വംശഹത്യകൾക്ക് തുല്യമാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നടപടികളെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button