വാഷിംഗ്ടണ്‍: വരും കാലങ്ങളിലും ചൈന അമേരിക്കയ്ക്ക് വലിയ ഭീഷണിതന്നെയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം. അമേരിക്കയുടെ എഫ്.ബി.ഐ തന്നെയാണ് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി ക്രിസ്റ്റഫര്‍ റേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈന കൊറോണ ബാധയുണ്ടാക്കിയ ശേഷം നിലവില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പൗരന്മാരേയും നിര്‍ബന്ധിച്ച് തിരിച്ച് വിളിക്കുകയാണ്. ആഗോള ശക്തിയാവുക എന്നതാണ് ചൈനയുടെ കുതന്ത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ എല്ലാ സമ്പദ് വ്യവസ്ഥയും തകിടംമറിയ്ക്കാനുള്ള ദീര്‍ഘകാല പദ്ധതിയാണ് ചൈന നടപ്പാക്കുന്നത്. എല്ലാ രാജ്യങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളില്‍ വരെ ഇടപെടുന്ന തരത്തിലേക്ക് ചൈന എത്തിയിരിക്കുകയാണ്. എഫ്.ബി.ഐ ചൈനക്കെതിരെ ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. ഓരോ 10 മണിക്കൂറിലും ചൈനക്കെതിരെ ഒരു കേസ്സ് വീതം രജിസ്റ്റര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.നിലവില്‍ വിവിധ രാജ്യങ്ങള്‍ക്കെതിരെ 5000 കേസുകളാണുള്ളത്. ഇതില്‍ പകുതിയും ചൈനയ്‌ക്കെതിരെയാണെന്നത് ഞെട്ടിക്കുന്ന കണക്കാണെന്നും ക്രിസ്റ്റഫര്‍ റേ ചൂണ്ടിക്കാട്ടി.
Post Your Comments