വാഷിംഗ്ടണ്‍: ചൈനയുമായുള്ള പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് അമേരിക്ക. ഇന്ത്യയും ചൈനയും തമ്മിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ ഉള്ള സംഘര്‍ഷത്തില്‍ അമേരിക്കന്‍ സൈന്യം ഇന്ത്യക്കൊപ്പം ശക്തമായി നിലനില്‍ക്കുമെന്ന് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ് ആണ് അറിയിച്ചത്. ദക്ഷിണ ചൈനാക്കടലില്‍ അമേരിക്കന്‍ നാവികസേനയുടെ രണ്ട് വിമാനവാഹിനി കപ്പലുകള്‍ വിന്യസിച്ചതിന് പിന്നാലെ ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യ-ചൈന തര്‍ക്കത്തിലെ അമേരിക്കയുടെ നിലപാട് ആവര്‍ത്തിച്ചത്. മുൻപും അമേരിക്കൻ പ്രതിനിധികൾ തങ്ങൾ ഇന്ത്യക്കൊപ്പമാണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നീക്കം പിന്തുടർന്ന് അമേരിക്കയും ചൈനയുടെ മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഒരുങ്ങുകയാണെന്നാണ് സൂചന.
Post Your Comments