തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷ് ശാന്തിഗിരി ആശ്രമത്തില്‍ വന്നെന്നത് വ്യാജപ്രചാരണമാണെന്ന് ഗുരുരത്നം ജ്ഞാന തപസ്വി. കസ്റ്റംസ് അധികൃതര്‍ ആശ്രമത്തില്‍ എത്തിയെങ്കിലും സ്വപ്ന ആശ്രമത്തില്‍ വന്നിട്ടില്ലെന്ന് അറിയിച്ചു. കുറ്റവാളികള്‍ക്ക് അഭയം കൊടുക്കുന്ന സ്ഥലമല്ല ഇത്. കോണ്‍സുലേറ്റ് പരിപാടികളില്‍ സ്വപ്‍ന സുരേഷിനെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്ന ശാന്തിഗിരി ആശ്രമത്തിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ആശ്രമത്തിൽ പരിശോധന നടത്തിയത്.
അതേസമയം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷിനെ കണ്ടെത്താന്‍ വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. പലസ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചകൾ കിട്ടിയില്ല. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്ലാറ്റിൽ രണ്ടാം ദിവസവും പരിശോധന നടത്തിയിരുന്നു. ഒരു അഭിഭാഷകൻ മുഖേനെ സ്വപ്ന മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്.
Post Your Comments