തിരുവനന്തപുരം : സർണക്കടത്ത് കേസിനെ ലീഗും യു.ഡി.എഫും ഗൗരവത്തോടെയാണ് കാണുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഇരുരാജ്യങ്ങളെയും ബാധിക്കുന്ന വിഷയമാണിത്. സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസും സ്വാഭാവികമായി അന്വേഷണ പരിധിയിൽ വരും. അന്വേഷണത്തിൽ മെല്ലെപ്പോക്ക് ഉണ്ടായാൽ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഐ.ടി മിഷനിൽ സ്വപ്നയെ നിയോഗിച്ചതിലും ദുരൂഹതയുണ്ട്. അതും അന്വേഷിക്കേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സോളാർ വിഷയത്തിൽ വൻ അന്വേഷണമാണ് ഇവിടെ നടന്നത്. എന്നാൽ കാര്യമായൊന്നും കിട്ടിയില്ല എന്നതാണ് വാസ്തവം. എന്നാൽ അത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസല്ലായിരുന്നു. കുറെ സാധാരണ സംഭവങ്ങളാണ് അതിലുള്ളത്. എന്നിട്ടും മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി സ്റ്റേറ്റ്മന്റെ എടുത്തത് നമ്മൾ കണ്ടതല്ലേ?.. അതുപോലെ ഇതിലും വിശദമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
യു.ഡി.എഫ് സർക്കാറാണ് യു.എ.ഇ കോൺസുലേറ്റ് കൊണ്ടുവന്നത് എന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അതും അന്വേഷിക്കണമെന്നും കടത്തുന്ന സ്വർണ്ണം ആർക്കാണ് ലഭിക്കുന്നതെന്നും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments