KeralaLatest NewsNews

സ്വർണ്ണക്കടത്ത്: ബിജെപി സമരം ശക്തമാക്കും; ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ വ്യക്തമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബിജെപി പ്രത്യക്ഷ സമരത്തിലേക്ക്. വരും ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം.

ഇന്ന് (8 ജൂലായ് ) ജില്ലാ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ധർണ്ണ നടക്കും. എല്ലാ ജില്ലകളിലും ബിജെപിയുടെ മുതിർന്ന നേതാക്കൾ നേതൃത്വം നൽകും.

നാളെ (9 ജൂലായ് ) നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിലും മുഖ്യമന്ത്രിക്കെതിരായ വികാരം പ്രകടിപ്പിക്കപ്പെടും. 10-ാം തീയതി പഞ്ചായത്തുതലത്തിലും 11 ന് വാർഡ് തലത്തിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ബിജെപി സംസ്ഥാന കാര്യാലയത്തിൽ നിന്നുള്ള വാർത്താകുറിപ്പിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button