KeralaLatest NewsNews

സന്ദീപ്‌ ബി.ജെ.പി പ്രവര്‍ത്തകനെന്ന് സി.പി.ഐ.എം

തിരുവനന്തപുരം • സ്വര്‍ണകടത്ത് കേസ് പ്രതി സന്ദീപ്‌ നായര്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന ആരോപണം തള്ളി സി.പി.എം. ബിജെപിയുടെ പ്രധാന പ്രവര്‍ത്തകനാണ് സന്ദീപെന്നും ബിജെപി കൗണ്‍സിലര്‍ രമേശിന്റെ സ്റ്റാഫംഗമാണ് സന്ദീപെന്നും സിപിഎം ആരോപിച്ചു.

സന്ദീപിന് ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് മന്ത്രി ഇ.പി ജയരാജനും ആരോപിച്ചു. സര്‍ക്കാരിനു സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു,

അതേസമയം, സന്ദീപ് നായര്‍ സരിത്തിനൊപ്പം മുന്‍പും സ്വര്‍ണം കടത്തിയെന്ന് ഭാര്യ സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സന്ദീപ് ഇടക്കിടെ ദുബൈയില്‍ പോയിരുന്നുവെന്ന് സൗമ്യ കസ്റ്റംസിന്റെ ചോദ്യംചെയ്യലില്‍ അറിയിച്ചു. എന്നാല്‍ യാത്ര സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നുവെന്നും സൗമ്യ പറഞ്ഞതായാണ് അറിയുന്നത്. മുഖ്യപ്രതി സ്വപ്നക്ക് പുറമെ സന്ദീപിനെയും കണ്ടെത്താന്‍ കസ്റ്റംസ് ഊര്‍ജിത തിരച്ചില്‍ നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button