COVID 19Latest NewsNewsIndia

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിന്‍ കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വെള്ളിയാഴ്ച

മുംബൈ : ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന്‍ കൊവാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വെള്ളിയാഴ്ച ആരംഭിക്കും. പട്‌നയിലെ എയിംസില്‍ അഞ്ച് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണം നടത്തുക. ഐസിഎംആറിന്റെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് മനുഷ്യരില്‍ പരീക്ഷണം നടത്താനുള്ള ഒരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.

read also : കോവിഡ് ഇന്ത്യ ഓഹരി വിപണിയെ തളര്‍ത്തിയില്ല… ഓഹരി വിപണി തിരിച്ചുവരുന്നു : ഇന്ത്യന്‍ വിപണിയ്ക്ക് കരുത്തായത് തൊഴിലില്ലായ്മ കുറഞ്ഞതും കോവിഡ് വാക്‌സിന്‍ പരീക്ഷണവും

ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മുന്‍പരിചയമുള്ള വിദഗ്ധസംഘമാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് തലവന്‍ ഡോ. സിഎം സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യഘട്ട ട്രയലിനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. 100 പേരില്‍ പരീക്ഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാകാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സമയമെടുക്കുമെന്നും ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 28 ദിവസം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. ആദ്യഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷം മാത്രമേ ട്രയലിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button