KeralaLatest NewsNews

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഉന്നത സ്ഥാനത്ത് എത്തി; തലശ്ശേരി സബ് കളക്ടറുടെ ഐ.എ.എസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ

ആസിഫ് കെ. യൂസഫിനെതിരെ ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനാണ് നിര്‍ദേശം. ആസിഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ഐ.എ.എസ്

തലശ്ശേരി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് തലശ്ശേരി സബ് കളക്ടര്‍ ഉന്നത സ്ഥാനത്ത് എത്തിയതെന്ന് പരാതി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഐ.എ.എസ് നേടിയെന്ന പരാതിയെ തുടര്‍ന്ന് തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ്. പദവി റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്‌തു. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഇക്കാര്യം ഉന്നയിച്ച്‌ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

ആസിഫ് കെ. യൂസഫിനെതിരെ ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനാണ് നിര്‍ദേശം. ആസിഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ഐ.എ.എസ്. നേടിയതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ആസിഫിന്റെ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിര്‍ദേശമുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കണയന്നൂര്‍ തഹസില്‍ദാര്‍മാര്‍ക്കെതിരെ നടപടി എടുക്കാനും നിര്‍ദേശമുണ്ട്.‍

shortlink

Related Articles

Post Your Comments

Related Articles


Back to top button