ഉത്തരാഖണ്ഡ്: ജനുവരി 26ന് സംസ്ഥാനത്ത് ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവര്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റിന് സമാനമായ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. പാരമ്പര്യ സ്വത്ത് കൈമാറ്റത്തിന് സാക്ഷികളുടെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കണം. എല്ലാത്തരം രജിസ്‌ട്രേഷനുകള്‍ക്കും ഫോട്ടോയും ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കാനും ഏകീകൃത സിവില്‍ കോഡില്‍ വ്യവസ്ഥയുണ്ട്.
Read Also: 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന വെളിപ്പെടുത്തലുമായി യുവാവ്
മൂന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ 14 ഉദ്യോഗസ്ഥര്‍ക്കായി നല്‍കുന്ന പരിശീലനം ഈ മാസം 20ന് പൂര്‍ത്തിയാകും. ഏകീകൃത സിവില്‍ കോഡിനായുള്ള വെബ്‌സൈറ്റും തയാറായി കഴിഞ്ഞു. പൌരര്‍ക്കും സേവന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വെബ്‌സൈറ്റില്‍ പ്രത്യേക ലോഗിന്‍ സംവിധാനമുണ്ടാകും. വിവാഹ രജിസ്‌ട്രേഷന്‍, വിവാഹ മോചനം, ലിവിന്‍ രജിസ്‌ട്രേഷന്‍, ലിവിന്‍ റിലേഷന്‍ അവസാനിപ്പിക്കല്‍, പിന്തുടര്‍ച്ചാവകാശം, പരാതി പരിഹാരം തുടങ്ങിയവയാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍. രണ്ടുപേരുടെ വിവാഹത്തെയോ, ലിവിന്‍ റിലേഷനെയോ എതിര്‍ത്ത് മൂന്നാമതൊരാള്‍ക്ക് പരാതി നല്‍കാം.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് പാസാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. രാജ്യവ്യാപകമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനിടയിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നീക്കങ്ങള്‍ വേഗത്തിലാക്കിയത്. ലിവിന്‍ റിലേഷന്‍ രജിസ്റ്റര്‍ ചെയ്യണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ക്ക് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Post Your Comments