കഠ്മണ്ഡു : ഭാരതത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒന്നായിരുന്ന നേപ്പാൾ അപ്രതീക്ഷിതമായി ചൈനയുടെ വാലാട്ടിയായി മാറിയത്, അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരപ്പിച്ച ഒരു സംഗതിയായിരുന്നു. എന്നാൽ ഇതിന്റെയെല്ലാം പിന്നിൽ ചൈനയാണെന്ന പരസ്യമായ രഹസ്യം എല്ലാവര്ക്കും അറിവുള്ളതാണ്. ഇതിനിടെ നേപ്പാൾ പിഎം ശർമ്മ ഒലിക്കെതിരെ കടുത്ത ആരോപണങ്ങൾ ആണ് ഉയരുന്നത്.
ചൈനയും ഭാരതവും തമ്മിൽ ലഡാക്കിൽ സംഘർഷം നടക്കുന്നതിനിടെ, സമാന്തരമായി ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം പ്രസിദ്ധീകരിച്ചു കൊണ്ട് നേപ്പാൾ ചൈനയുടെ രണ്ടാം പോർമുഖമായി അവതരിക്കുകയായിരുന്നു. ചൈനയുടെ ആജ്ഞാനുവർത്തി എന്നത് പോലെ ഇക്കാര്യങ്ങളെല്ലാം ചെയ്തു കൂട്ടിയത്, ശർമ്മ ഒലി എന്ന കമ്യൂണിസ്റ്റ് പ്രധാനമന്ത്രി ആയിരുന്നു. എന്നാൽ അപ്രതീക്ഷിതമാം വിധം ഭാരതം തിരിച്ചടിച്ചതോടെ ചൈനയ്ക്ക് പിന്തിരിയേണ്ടി വന്നു. ആഭ്യന്തര രാഷ്ട്രീയ സാഹചര്യം എതിരായതോടെ ശർമ്മയ്ക്ക് രാജി വയ്‌ക്കേണ്ടി വരുന്ന സാഹചര്യം വരെയുണ്ടായി.
ഇപ്പോഴിതാ ചൈന ഒരുക്കിയ ഹണി ട്രാപ്പ് ആണ്, ശർമ്മ ഒലിയെ വെറുമൊരു അടിമയാക്കി മാറ്റിയതെന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് വിരമിച്ച ഇന്ത്യൻ സൈനീക മേജറായ ഗൗരവ് ആര്യ. അദ്ദേഹം ചെയ്ത ട്വീറ്റിനെതിരെ ആയിരക്കണക്കിന് ഇന്ത്യക്കാരടക്കം നിരവധി പേരാണ് രംഗത്തു വന്നിട്ടുള്ളത് എങ്കിലും, ട്വീറ്റ് പിൻവലിക്കാൻ ഗൗരവ് തയ്യാറായിട്ടില്ല.
ചൈനയുടെ നേപ്പാളിലെ അംബാസിഡറും, സുന്ദരിയുമായ ഹൂ യാങ്ക്വിയെ ഉപയോഗിച്ചാണ് ചൈന ഹണി ട്രാപ്പ് ഒരുക്കിയതെന്നാണ് ഗൗരവിന് പുറമെ, പല സോഷ്യൽ മീഡിയ ഉപഭോക്താക്കളും യു ട്യൂബ് ചാനലുകളും ആരോപിക്കുന്നത്.
Post Your Comments