KeralaLatest NewsInternational

ഡിപ്ലോമാറ്റിക് ബാഗിലെ സ്വർണ്ണക്കടത്ത്, പിന്നില്‍ പുറത്താക്കിയ ജീവനക്കാരന്‍, കാര്‍ഗോ തുറന്നാല്‍ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകണമെന്നും കോണ്‍സുലേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

ദുബായ്: തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ മോശംപെരുമാറ്റത്തിന് പുറത്താക്കിയ മുന്‍ ജീവനക്കാരനെന്ന് സൂചന. ഇന്ത്യയിലെ യുഎഇ കോണ്‍സുലേറ്റ്. കോണ്‍സുലേറ്റിനോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ ഇതില്‍ പങ്കില്ലെന്നും കോണ്‍സുലേറ്റ് അറിയിച്ചു.കസ്റ്റംസ് ഉദ്യോഗസ്ഥരുമായി അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകണമെന്നും കോണ്‍സുലേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

”ഈ സംഭവം നടക്കുന്നതിന് ഏറെനാള്‍ മുന്‍പേ ആ ജീവനക്കാരനെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അറിവ് ദുരുപയോഗം ചെയ്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു”- യുഎഇ കോണ്‍സുലേറ്റ് വ്യക്തമാക്കി.അതേസമയം, സംഭവത്തില്‍ കോണ്‍സുലേറ്റ് മുന്‍ പി ആര്‍ ഒ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണക്കടത്ത്: ആരോപണങ്ങളെല്ലാം നിഷേധിച്ച് യുഎഇ കോൺസുലേറ്റ്, കേന്ദ്രം ഇടപെടുന്നു

ചോദ്യം ചെയ്യാന്‍ ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. സ്വര്‍ണ മടങ്ങിയ കാര്‍ഗോ വിട്ടു കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സരിത് സമ്മര്‍ദ്ദം ചെലുത്തി. കാര്‍ഗോ തുറന്നാല്‍ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാര്‍ഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോണ്‍സുലേറ്റിന് മാത്രമാണ്.

കാൺപൂർ വെടിവെപ്പ്, ഗുണ്ടാത്തലവൻ ദുബെയുടെ കൂറ്റൻ ബംഗ്ലാവും, ആഡംബര കാറുകളും ഇടിച്ചുനിരത്തി യു പി പോലീസ്, മുഴുവൻ വസ്തുവകകളും സർക്കാരിലേക്ക് കണ്ടുകെട്ടി

അങ്ങനെയെരിക്കെ സ്വര്‍ണ്ണം ആര്‍ക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ളത്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് 30 കിലോ വരുന്ന 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണക്കടത്ത് ഇതാദ്യമായാണ്. അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ കണ്ടെത്തിയതിനാല്‍ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം.സംഭവത്തിൽ വിദേശ കാര്യ മന്ത്രാലയം ഇടപെട്ടതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button