Latest NewsNewsIndia

ബി.ജെ.പി നേതാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി

റാഞ്ചി • ഝാര്‍ഖണ്ഡില്‍ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റ്‌ മരിച്ചു. ലതേഹര്‍ ജില്ലയിലെ ചത്ര എം.പിയുടെ പ്രതിനിധിയായിരുന്ന ജയവര്‍ധന്‍ സിങ്ങാണ്​ കൊല്ലപ്പെട്ടത്.

ഞായറാഴ്ച, ലതേഹര്‍ ജില്ലയിലെ ബാരവാഹ്​ദി പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലെ മാര്‍ക്കറ്റില്‍ വെച്ചാണ്​ അജ്ഞാതര്‍ വെടിവെച്ചത്​. നാട്ടുകാര്‍ പ്രതികളെ പിന്തുടര്‍ന്നെങ്കിലും രക്ഷപ്പെട്ടു. കഴുത്തിന്​ വെടിയേറ്റ സിങ്​ സംഭവസ്​ഥലത്തുവെച്ച്‌​ തന്നെ മരിച്ചതായി ലതേഹര്‍ പൊലീസ്​ സൂപ്രണ്ട്​ പ്രശാന്ത്​ ആനന്ദ്​ പറഞ്ഞു.

സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരുന്നു. കോണ്‍ട്രാക്​ടറായ സിങ്ങിനോട്​​ പ്രദേശത്തെ ഗുണ്ടാ സംഘങ്ങള്‍ക്ക്​ പകയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button