തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിനെ മറയാക്കി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യആസൂത്രകയും ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരുമായിരുന്ന സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ സംഭവത്തെ വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ജേക്കബ് തോമസ് രംഗത്ത്. മുഖ്യവികസന മാര്‍ഗം എന്ന തലക്കെട്ടോടു കൂടി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ജേക്കബ് തോമസ് പരിഹാസവുമായി എത്തിയിരിക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് ആരോപിക്കുന്നു.
ജേക്കബ് തോമസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ;
മുഖ്യവികസന മാര്‍ഗം
സ്വര്‍ണം പ്രവാസിനാട്ടില്‍നിന്നും വരണം.
പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല!
സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്!
ജേക്കബ് തോമസ്
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ പിണറായി വിജയന്‍ തള്ളിക്കളഞ്ഞിരുന്നു. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ഇത്തരം ആരോപണങ്ങളിലൂടെ ആ പ്രതിച്ഛായ തകര്‍ക്കാന്‍ ബിജെപി അധ്യക്ഷന്‍ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു
സ്വപ്ന സുരേഷ് ഐടി വകുപ്പില്‍ ജോലിക്ക് കേറിയത് എങ്ങനെയെന്ന് അറിയില്ലെന്നും ഐടി വകുപ്പില്‍ സ്വപ്നയെ നിയമിച്ചത് തന്റെ അറിവോടെയല്ല ഇക്കാര്യത്തില്‍ എന്താണ് ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments