Latest NewsNewsIndia

ഇന്ത്യ – ചൈന ത‍‍ർക്കത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക; ഇന്ത്യയിൽ ചൈനീസ് വിരുദ്ധ വികാരം ആളിക്കത്തുന്നു

ന്യൂഡൽഹി: ഇന്ത്യ – ചൈന അതിർത്തി ത‍‍ർക്കത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ ടെലിഫോണിലൂടെ ബന്ധപ്പെട്ട് വിഷയങ്ങൾ ചർച്ച ചെയ്തതായാണ് പുറത്തു വരുന്ന വിവരങ്ങൾ. അതേസമയം ചർച്ചയുടെ വിശദാംശങ്ങൾ ഇരുരാജ്യങ്ങളും പുറത്തു വിട്ടിട്ടില്ല.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അതിർത്തയിൽ നടത്തിയ സന്ദർശനത്തിന് പിന്നാലെ ചൈനീസ് അതിർത്തിയിൽ ഉടനീളം ഇന്ത്യ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി നേരിട്ട് സൈനികരെ കണ്ടതും അതിർത്തിയിലെ സാഹചര്യം വിലയിരുത്തിയതും.

ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ ഇരുപത് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ രാജ്യത്താകെ ചൈനീസ് വിരുദ്ധ വികാരം ശക്തമായി നിലനിൽക്കുകയാണ്. വ്യക്തി വിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് നേരത്തെ 59 ചൈനീസ് ആപ്പുകളുടെ പ്രവർത്തനം ഇന്ത്യ നിരോധിച്ചിരുന്നു.

അതേസമയം, കിഴക്കൻ ലഡാക്ക് അതിർത്തിയിലേക്ക് 15,000 ഓളം സൈനികരെ കൂടി ഇന്ത്യ നിയോഗിച്ചു. ഇതോടെ അതിർത്തിയിലെ ഇന്ത്യൻ ഭടന്മാരുടെ എണ്ണം 50,000 കവിഞ്ഞു. ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിർത്തിയിലെത്തിച്ചു. നിലവിൽ 3 സേനാ ഡിവിഷനുകളും ടാങ്കുകളും അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. നയതന്ത്ര, സൈനികതല ചർച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തുമ്പോഴും അതീവ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാട്ടാണ് സൈനികരുടെ എണ്ണം വർധിപ്പിച്ചത്.

ALSO READ: ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയുടെ ബന്ധു പെൻഷൻ തട്ടിയ സംഭവം; നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി

പ്രശ്നപരിഹാരമാകും വരെ പടയൊരുക്കത്തിൽ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന സന്ദേശം കൂടിയാണ് ഇന്ത്യ ചൈനയ്ക്ക് നൽകുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ ചർച്ചയിലെ ധാരണപ്രകാരം സന്നാഹം പിൻവലിക്കാൻ ചൈന തയാറായാൽ സമാന രീതിയിലുള്ള പിന്മാറ്റം ഇന്ത്യയും നടത്തും. അതുവരെ സൈന്യം അതിർത്തിയിൽ തന്നെ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button