കൊക്കെയ്ന്‍, ഹാഷിഷ്, മരിജുവാന ഓയില്‍ എന്നിവ നിറച്ച നൂറുകണക്കിന് വാപ്പിംഗ് ഉപകരണങ്ങള്‍ യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് ടൂറിസ്റ്റിന് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കെതിരായ അപ്പീല്‍ ദുബായ് കോടതി തള്ളി. യുവതിക്ക് 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും നല്‍കാന്‍ കോടതി ഉത്തരവിട്ടു. ജയില്‍ശിക്ഷയ്ക്ക്് ശേഷം യുവതിയെ നാടുകടത്തുമെന്നും കോടതി വിധിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോളായിരുന്നു 31 കാരിയായ യുവതിയുടെ കൈവശം ഉണ്ടായിരുന്ന അനധികൃത വസ്തുക്കള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ദുബായ് പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലേക്ക് റഫര്‍ ചെയ്തു. ശേഷം 1.4 കിലോഗ്രാം കൊക്കെയ്‌നും 6.3 ഗ്രാം ഹാഷിഷും യുവതി ഇറക്കുമതി ചെയ്തതായി ദുബായ് കോടതി കണ്ടെത്തി.
ജൂലൈയില്‍ ദുബായ് ക്രിമിനല്‍ കോടതിയില്‍ മയക്കുമരുന്ന് കള്ളക്കടത്ത് കുറ്റത്തിന് ബ്രിട്ടീഷ് യുവതി ശിക്ഷിക്കപ്പെട്ടു. എന്നാല്‍ സിഎബിഡി യുഎഇയില്‍ നിഷിദ്ധമാണെന്ന് തനിക്ക് അറിയില്ലെന്നും അത് മറച്ചുവെക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ സയീദ് മാതാര്‍ വാദിച്ചു. അവര്‍ സിബിഡി ഓയില്‍ നിറച്ചതായി അവര്‍ക്കറിയില്ലായിരുന്നു, അല്ലെങ്കില്‍ കൂടുതല്‍ തൊഴില്‍പരമായി മറയ്ക്കാന്‍ അവള്‍ ശ്രമിക്കുമായിരുന്നു എന്ന് അഭിഭാഷകന്‍ പറഞ്ഞു. പക്ഷെ കീഴ്ക്കോടതി വിധി ദുബായ് കോടതി അപ്പീല്‍ ശരിവക്കുകയായിരുന്നു.
Post Your Comments