COVID 19KeralaLatest NewsNews

കോവിഡ് പ്രതിരോധം: 10,000 രൂപ വരെ പിഴയും 2 വര്‍ഷം തടവുശിക്ഷയും: സംസ്ഥാനത്ത് നിർദേശങ്ങൾ ലംഘിച്ചാൽ പിഴകൾ ഇപ്രകാരം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്ഥിതി രൂക്ഷമാകുന്നതിനാൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാൻ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കില്‍ 10,000 രൂപ വരെ പിഴയും 2 വര്‍ഷം തടവുശിക്ഷയും ലഭിക്കാവുന്നതാണ്. പൊതുസ്ഥലം, ജോലിസ്ഥലം, വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്ക് ധരിക്കണം. പൊതുസ്ഥലങ്ങളിലും പരിപാടികളിലും വ്യക്തികള്‍ തമ്മില്‍ ആറടി അകലം പാലിക്കണമെന്നും നിർദേശമുണ്ട്.

Read also: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമാകുന്നു: സ്ഥിതി നിയന്ത്രണ വിധേയമാകാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും: ലോക്ക്ഡൗണ്‍ അവസാന വഴിയാണെന്ന് ഐഎംഎ

കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും ഒരു സമയം 25 പേരില്‍ കൂടുതല്‍ പാടില്ല. സാനിറ്റൈസര്‍ കടയുടമ ലഭ്യമാക്കണം. വിവാഹച്ചടങ്ങുകളില്‍ ഒരു സമയം 50 പേരില്‍ കൂടുതല്‍ പാടില്ല. സാനിറ്റൈസര്‍ വേണം. മാസ്കും അകലവും നിര്‍ബന്ധമാണ്. ജാഥ, ധര്‍ണ, പ്രകടനം എന്നിവ അനുമതി കൂടാതെ പാടില്ല.റോഡ്, ഫുട്പാത്ത് അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button