കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമാവുകയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട്. വാക്‌സിന്‍ കണ്ടെത്തി അത് ലഭ്യമാക്കാന്‍ സമയമെടുക്കും. ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം ആളുകള്‍ ലാഘവത്തോടെ കാര്യങ്ങള്‍ കാണാന്‍ തുടങ്ങിയതാണ് രോഗവ്യാപനം കൂടാൻ കാരണമായത്. നമ്മുടെ ആളുകള്‍ക്ക് ശ്രദ്ധക്കുറവ് ഉണ്ടാകുന്നുണ്ട്. റോഡിലിറങ്ങിയാല്‍ നമുക്കത് നേരിട്ട് വ്യക്തമാകും. ആളുകള്‍ കൂട്ടംകൂടുന്നു. ആഘോഷങ്ങളും സമരങ്ങളും ധര്‍ണ്ണകളും നടത്തുന്നുണ്ടെന്നും എബ്രഹാം വര്‍ഗീസ് പറയുകയുണ്ടായി.
കോവിഡ് വ്യാപിച്ചാല്‍ നമ്മുടെ പ്രതീക്ഷകള്‍ക്കൊക്കെ അപ്പുറമാകും മരണനിരക്ക്. ഇതുവരെ നമുക്ക് വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകാനായി. പക്ഷേ, ഇനിയുമിങ്ങനെ തുടര്‍ന്നാല്‍ ചികിത്സിക്കാനാകാത്ത സാഹചര്യം ഉണ്ടാകും. ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള നിയന്ത്രണങ്ങളും സംവിധാനങ്ങളും കൊണ്ടുവരിക എന്നതാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗം. ഒരു വര്‍ഷത്തേക്ക് പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ കൊണ്ടുവന്ന പകര്‍ച്ചവ്യാധി നിയമഭേദഗതി സ്വാഗതം ചെയ്യുന്നു. ലോക്ക്ഡൗണ്‍ അവസാന വഴിയാണ്. യാതൊരു നിവൃത്തിയുമില്ലെങ്കില്‍ മാത്രമേ ലോക്ക്ഡൗണിലേക്ക് പോകേണ്ടതുള്ളൂ. കൊടുത്തിരിക്കുന്ന ഇളവുകളില്‍ നിയന്ത്രണം വരുത്തുകഎന്നതാണ് ഞങ്ങൾ ആവശ്യപ്പെട്ടതെന്നും എബ്രഹാം വര്‍ഗീസ് കൂട്ടിച്ചേർക്കുന്നു.
Post Your Comments