മുംബൈ : മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ഗീതാ മോഹന്‍ദാസ് (50) ആണ് മരിച്ചത്. ഇവരുടെ മകന്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
ഡൽഹിയിലും കൊവിഡ് ബാധിച്ച് ഇന്ന് ഒരു മലയാളി മരിച്ചിരുന്നു. ഡൽഹി രമേഷ് നഗറിൽ താമസിക്കുന്ന ചെങ്ങുന്നൂർ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ഡൽഹി എൽഎൻജെപി ആശുപത്രിയിൽ 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ തിരികെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്ററെ പരിശോധനക്ക് എത്തിയ ഷാജിക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസ്റ്റീവായി . ഇതോടെ വീണ്ടും എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. ഡൽഹിയിൽ പതിമൂന്നാമത്തെ മലയാളിയാണ് ഷാജി.
Post Your Comments