KeralaLatest NewsNews

ഡബ്ല്യൂ.സി.സി വിടുന്നു; മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതണമെന്ന് സംവിധായിക വിധു വിൻസന്റ്

കോഴിക്കോട്​: വിമെന്‍ ഇന്‍ സിനിമാ കലക്ടീവിനോടൊപ്പമുള്ള ( ഡബ്ല്യൂ.സി.സി) യാത്ര അവസാനിപ്പിക്കുകയാണെന്ന്​ സംവിധായിക വിധു വിൻസന്റ്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ആണ് ഡബ്ല്യൂ.സി.സി വിടുന്നത്. വിമെന്‍ ഇന്‍ കലക്​ടീവിന്റെ പ്രാരംഭകാലം മുതല്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന വിധു ​വിൻസന്റ് ഫേസ്​ബുക്ക്​​ പോസ്​റ്റിലൂടെയാണ്​ വിവരം​ അറിയിച്ചത്​.

ALSO READ: ചൈന അതിർത്തിയിൽ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന നരേന്ദ്ര മോദിജിയുടെ ചിത്രം രാജ്യ സ്നേഹികളായ ഓരോ ഇന്ത്യക്കാരന്റെയും മനസു നിറച്ചു;- വി. മുരളീധരന്‍

ഡബ്ല്യൂ.സി.സിയുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതണം. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്​ടിക്കാനും ഡബ്ല്യൂ.സി.സിക്ക് കഴിയും. വിധു വിൻസന്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button