കുവൈത്ത് സിറ്റി : കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി 6 ഫുള്‍ സര്‍വ്വീസ് നടത്തിക്കൊണ്ട് കെ.എല്‍. കുവൈത്ത് എന്ന വാട്സപ്പ് കൂട്ടായ്മ ചരിത്ര നേട്ടം കൊയ്ത്തു. പൊതുമാപ്പ് സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച് പൊതുമാപ്പ് സൗകര്യപ്പെടുത്തിയ എല്ലാ മലയാളികളും നാട്ടിലെത്തി എന്ന് ഉറപ്പാക്കുന്നതിലും കെ.എല്‍ കുവൈത്ത് സജീവമായ് രംഗത്ത് ഉണ്ടായിരുന്നു.
താജ് അല്‍ ഫിന്ദാസ് റെസ്റ്റൗറന്റ് , തസാക്കര്‍ ട്രാവല്‍സ് എന്നിവരുമായി ചേര്‍ന്ന് ഏറ്റവും മിതമായ നിരക്കില്‍ സാധാരണക്കാരായ യാത്രക്കാര്‍ക്ക് അവസരം ഒരുക്കാനും കുറഞ്ഞ എണ്ണം യാത്രക്കാര്‍ ഉള്ള മറ്റ് സംഘടനകളുമായ് സഹകരിക്കാനും പണമില്ലാത്തവര്‍ക്ക് സൗജന്യ ടിക്കറ്റ് ഏര്‍പ്പാടാക്കാനും എല്ലാം കെ.എല്‍ കുവൈത്ത് വാട്സപ്പ് ഗ്രൂപ്പ് വളണ്ടിയര്‍മ്മാര്‍ രംഗത്ത് ഉണ്ടായിരുന്നു.
ജൂലൈ 3 ന് രാവിലെ 10:40നു കെ.എല്‍ കുവൈത്ത്ന്റെ ആറാമത്തെ ഫ്ലൈറ്റും സെന്‍ഓഫ് ചെയ്തു. അഡ്മിന്മാരായ സിറാജ് കടക്കല്‍, നിസാം കടക്കല്‍, ഷാനവാസ് ബഷീര്‍, സിതോജ് കെ തോമസ് , നാസര്‍ തളിപ്പറമ്ബ്, അബ്ദുല്‍ ജലീല്‍ എരുമേലി, മിഥുന്‍ വിശ്വനാഥ്, നൗഫല്‍, ശ്യാംലാല്‍, സര്‍ജ്ജിമോന്‍, സമീര്‍, നിസാം എന്നിവര്‍ വിവിധ സംഘടനാ ഭാരവാഹികള്‍ ആയ ബഷീര്‍ ഉതിനൂര്‍, അനിയന്‍ കുഞ്ഞ് പാപ്പച്ചന്‍, ഷാഹുല്‍ ഹമീദ് കൊയിലാണ്ടി , മുബാറക്ക് കാമ്ബ്രത്ത് എന്നിവര്‍ ആയിരുന്നു ഇതിന് നേതൃത്വത്തം നൽകിയിരുന്നത്.
Post Your Comments