Latest NewsKeralaNews

ഏഷ്യാനെറ്റ് സര്‍വ്വേ ഫലങ്ങള്‍ കണ്ട് അസ്വസ്ഥരാകുന്ന കോണ്‍ഗ്രസ് പോരാളികളോട്: ഒരു സര്‍വ്വേ ഫലം വന്നാല്‍ രമേശ് ചെന്നിത്തല തകര്‍ന്ന് പോകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? കോൺഗ്രസ് നേതാവിന്റെ കുറിപ്പ്

കൊച്ചി: ഏഷ്യാനെറ്റ് സി- ഫോര്‍ സര്‍വ്വേയുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡോ. ജി വി ഹരി. ആദ്യ ഫലങ്ങള്‍ കണ്ട് ഞെട്ടേണ്ടെന്നും അന്തിമ ഫലം നമുക്ക് അനുകൂലം തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഏഷ്യാനെറ്റിനെ ട്രോളുകയും തെറി വിളിക്കുകയും ചെയ്യുന്ന എന്റെ സഹോദങ്ങള്‍ മനസ്സിലാക്കേണ്ടത് ഇത് ഒരു സര്‍വ്വേ ഫലം മാത്രമാണ് എന്നതാണ്. തിരുത്തല്‍ വരുത്തി മുന്നോട്ട് പോകാന്‍ നമുക്ക് ഒരവസരം. ഈ ഫലങ്ങള്‍ എല്ലാം കൃത്യമാണ് എന്ന അവകാശ വാദം ഏഷ്യാനെറ്റിനോ അവര്‍ക്ക് വേണ്ടി 50 മണ്ഡലങ്ങളില്‍ പഠനം നടത്തിയ സി- ഫോര്‍ എന്ന ഏജന്‍സിക്കോ ഇല്ല. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു സര്‍വ്വേ ഫലം വന്നാല്‍ തകര്‍ന്ന് പോകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?യെന്നും അദ്ദേഹം ചോദിക്കുന്നു.

Read also: ഷംനയാണ് വിളിക്കുന്നതെന്ന് പറയുമായിരുന്നു: സിനിമാ താരമായത് കൊണ്ട് ഇതൊന്നും വിശ്വസിച്ചില്ല: ഷംനയെ വിവാഹം കഴിക്കാന്‍ തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടതായും റഫീഖിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഏഷ്യാനെറ്റ്_സി- ഫോർ സർവ്വേ ഫലങ്ങൾ കണ്ട് അസ്വസ്ഥരാകുന്ന കോൺഗ്രസ് പോരാളികളോട് ; ആദ്യ ഫലങ്ങൾ കണ്ട് ഞെട്ടേണ്ട അന്തിമ ഫലം നമുക്ക് അനുകൂലം തന്നെ !

ഏഷ്യാനെറ്റിനെ ട്രോളുകയും തെറി വിളിക്കുകയും ചെയ്യുന്ന എന്റെ സഹോദങ്ങൾ മനസ്സിലാക്കേണ്ടത് ഇത് ഒരു സർവ്വേ ഫലം മാത്രമാണ് എന്നതാണ്. തിരുത്തൽ വരുത്തി മുന്നോട്ട് പോകാൻ നമുക്ക് ഒരവസരം. ഈ ഫലങ്ങൾ എല്ലാം കൃത്യമാണ് എന്ന അവകാശ വാദം ഏഷ്യാനെറ്റിനോ അവർക്ക് വേണ്ടി 50 മണ്ഡലങ്ങളിൽ പഠനം നടത്തിയ സി- ഫോർ എന്ന ഏജൻസിക്കാ ഇല്ല. ഇന്ന് കൂടി ഉള്ള വിവരങ്ങൾ കിട്ടിക്കഴിയുമ്പോൾ നമുക്ക് മുന്നോട്ട് എങ്ങനെ പോകണമെന്നും എന്തെല്ലാം തിരുത്തലുകൾ വരുത്തണമെന്നും ബോധ്യമാകും. പൊതുരംഗത്ത് അനേകം വർഷങ്ങളായി പ്രവർത്തിക്കുന്ന നമ്മുടെ നേതാക്കൾ അനുഭവ സമ്പത്തുള്ളവരാണ് പരിണിതപ്രജ്ഞരുമാണ്. അവർ ഇത് കണ്ട് തകർന്ന് പോകുമെന്ന് ഞാൻ കരുതുന്നില്ല.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു സർവ്വേ ഫലം വന്നാൽ തകർന്ന് പോകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?

ഞാൻ എന്റെ ഒരു അനുഭവം പറയാം ! 2005-ൽ കേരളത്തിൽ കോൺഗ്രസ് പാർട്ടി തകർന്ന് തരിപ്പണമായി നിൽക്കുന്ന കാലം. പാർട്ടിയിൽ അതികായന്മാർ പലരും പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് മുന്നോട്ട് പോകുന്ന സമയം. കെപിസിസി പ്രസിഡന്റായി ദില്ലിയിൽ പ്രവർത്തിച്ചിരുന്ന രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് നിയമിച്ചു. കെ മുരളീധരൻ എം.പി. മുൻകൈയ്യെടുത്ത് പണിതീർത്ത പുതിയ കെട്ടിടം മാത്രം പാർട്ടിക്ക് സ്വന്തം. മുപ്പതോളം മുറികളുള്ള ഇന്ദിരാഭവനിൽ പക്ഷെ മുറികളിൽ ഇരിക്കാൻ ആളില്ല. ഒരീച്ച പോലും തിരിഞ്ഞ് നോക്കാത്ത ശോകമൂകമായ ഇന്ദിരാഭവൻ ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. അവിടെ നിന്നാണ് രമേശ് ചെന്നിത്തല തുടങ്ങിയത്. പാർട്ടി വിട്ടവരെ തിരികെ കൊണ്ട് വന്നു, ജവഹർ ബാലജനവേദി മുതൽ പ്രവാസി സംഘടനയായ ഒ.ഐ.സി.സി വരെ രൂപീകരിച്ച് ബഹുജന സംഘടനകളിലൂടെ എല്ലാ വിഭാഗങ്ങളേയും പാർട്ടിയിലേക്ക് അടുപ്പിച്ചു. സംസ്കാര സാഹിതി, സാഹിതി തീയറ്റർ, പ്രിയദർശിനി പബ്ലിക്കേഷൻ, ജയ്ഹിന്ദ് ചാനൽ , വീക്ഷണം, രാജീവ് ഗാന്ധി ഇൻസ്റ്റിട്ട്യൂറ്റ് എന്തിന് ഏറെപ്പറയുന്നു ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരത്ത് വികസന കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ചിന്നഭിന്നമായി കിടന്ന കേരളത്തിലെ കോൺഗ്രസ് പാർട്ടി വീണ്ടും കേരത്തിൽ അധികാരത്തിൽ വന്നു. ഇത് ചരിത്രം ! കേരളത്തിന്റെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള ഉഷ്മളമായ ബന്ധം എടുത്ത് പറയാനും ഞാൻ ഇവിടെ സമയം കണ്ടെത്തട്ടേ. അത് കൊണ്ട് രമേശ് ചെന്നിത്തലയുടെ ജനപ്രീതി സർവ്വേ ഫലങ്ങളിൽ വിലയിരുത്തപ്പെടേണ്ടതല്ല അത് കൊണ്ട് ഈ സർവ്വേ ഫലങ്ങളിൽ അദ്ദേഹത്തിന് പോലും ആശങ്കയുണ്ടാവാൻ വഴിയില്ല.

ഇത്തരം സർവ്വേ ഫലം നമ്മുടെ പ്രവർത്തനങ്ങളിൽ എന്ത് മാറ്റമാണ് കൊണ്ട് വരേണ്ടത് ❓
എന്റെ മനസ്സിലുള്ളത് ഞാൻ നിങ്ങളുമായി പങ്ക് വയ്ക്കട്ടേ !

? ബൂത്ത് തലങ്ങളിൽ ശക്തമായ ആത്മബന്ധം പാർട്ടി നേതാക്കളും പ്രവർത്തകരും തമ്മിൽ ഉണ്ടാവുക. പരസ്പരം സഹായിക്കുക, പൊതു വിഷയങ്ങളിൽ ഇടപെടുക.

? പ്രതിപക്ഷ നേതാവും പാർട്ടി പ്രസിഡന്റും ആഹ്വാനം ചെയ്യുന്ന വിഷയങ്ങൾ പഠിച്ച് ജനങ്ങളിൽ എത്തിക്കുക.

? സാമൂഹ്യമാധ്യമങ്ങളിൽ ഉടായിപ്പുമായി വരുന്ന സിപിഎം / ബിജെപി സൈബർ പോരാളികളെ ശക്തമായി പ്രതിരോധിക്കുക.

? പാർട്ടി പോസ്റ്റുകൾ അലങ്കാരമായി കൊണ്ട് നടക്കുന്ന ആളുകൾ അത് പ്രവർത്തിക്കാൻ അഗ്രഹിക്കുന്നവർക്കും കഴിവുള്ളവർക്കും കൈമാറി പ്രവർത്തകനായി തുടരുക.

? കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുന്നോട്ട് വച്ച എന്റെ ബൂത്ത് എന്റെ അഭിമാനം ഒരു പദ്ധതിയല്ല; അത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് തിരിച്ചറിയുക. അദ്ദേഹം നയിക്കുന്ന കോൺഗ്രസ് എങ്ങനെ പരാജയപ്പെടും ?

? പാർട്ടി ഉണ്ടെങ്കിലേ നമ്മൾ നേതാവാകൂ എന്ന സത്യം മനസ്സിലാക്കി സാധാരണ പാർട്ടി പ്രവർത്തകന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുക.

? പാർട്ടി അധികാരത്തിൽ വരുമ്പോൾ പാർട്ടി പ്രവർത്തകരെ സഹായിക്കുക. അവർക്ക് കൂടുതൽ പരിഗണന കൊടുക്കുക കാരണം അവന്റെ വിയർപ്പാണ് പാർട്ടി കൈയ്യാളുന്ന അധികാരം എന്ന് തിരിച്ചറിയുക.

? പാർട്ടി നേതാക്കൾ ഒറ്റകെട്ടായി ഒരു വിഷയം ഏറ്റെടുക്കുക. അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടി ഫോറത്തിൽ ശക്തമായി പറയുക. മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കാതിരിക്കുക.

? ഒത്ത് പിടിച്ചാൽ 2019 ആവർത്തിക്കാം ;(19/20 ) ഒത്തില്ലെങ്കിൽ മലർന്ന് വീഴാം.

ഒറ്റക്കെട്ടായി നിൽക്കുക നമ്മൾ തിരിച്ച് വരും അധികാരത്തിൽ തിരിച്ച് വരിക തിരഞ്ഞെടുപ്പിൽ ജയിക്കുക മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം മറിച്ച് ജനങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകുക. നമ്മൾ ഏറ്റെടുത്ത് ജനങ്ങളുടെ മുന്നിൽ എത്തിച്ച സ്പ്രിംക്ലർ, വൈദ്യുത ചാർജ്ജ്, വെബ്ബ്ക്യു , പ്രവാസി വിഷയങ്ങൾ, കടുംവെട്ട് തുടങ്ങി പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ വരെ നമ്മുടെ മുന്നിലുള്ളപ്പോൾ എന്ത് സർവ്വേ ! നാം മുന്നോട്ട് !ഏഷ്യാനെറ്റ് അവരുടെ തൊഴിലാണ് ചെയ്യുന്നത് ; നമുക്ക് നമ്മുടേത് ചെയ്യാം !

2021 നമ്മുടേത് !

shortlink

Related Articles

Post Your Comments

Related Articles


Back to top button