ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 65 വയസിനു മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തിയതിനെതിരേ പരാതിയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനില്‍. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പു നടത്തിപ്പ് ചട്ടം ഭേദഗതി ചെയ്ത് തെരഞ്ഞെടുപ്പു കമ്മീഷന് 65 വയസിനു മുകളിലുള്ളവര്‍ക്കും കോവിഡ് ബാധിതര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് അനുവദിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ പ്രായപരിധി 65 ആയി കുറയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശിച്ചിരുന്നു. നിയമമന്ത്രാലയം ഇത് അംഗീകരിക്കുകയായിരുന്നു. എന്നാല്‍, ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും നടപടി എത്രയും വേഗം പിന്‍വലിക്കണമെന്നും വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാലയും അഭിഷേക് സിംഗ്വിയും തെരഞ്ഞെടുപ്പു കമ്മീഷനോടാവശ്യപ്പെട്ടു.
മലപ്പുറത്ത് ക്വാറന്റീൻ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു
ഇതിന് പിന്നില്‍ നിയമപരമായ ഒരുപാട് തടസങ്ങളുണ്ട്. 65 വയസിനു മുകളിലുള്ള എല്ലാവര്ക്കും തപാല്‍ വോട്ട് അനുവദിച്ചാല്‍ വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാകുമെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. നിരക്ഷരരായ നിരവധിപേര്‍ മുതലെടുപ്പിന് വിധേയരാകുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.80നു മുകളില്‍ പ്രായമുള്ളവര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റല്പോട്ട് സൗകര്യം നേരത്തേതന്നെയുണ്ട്.
Post Your Comments