മലപ്പുറത്ത് ക്വാറന്റീൻ ലംഘിച്ച യുവാവിന് കൊവിഡ്. ജമ്മുവിൽ നിന്നെത്തിയ യുവാവിനാണ് കൊവിഡ്. യുവാവിന് നിരവധി പേരുമായി സമ്പർക്കമുണ്ടെന്നാണ് കണ്ടെത്തൽ. മലപ്പുറത്ത് ഇന്നലെ 35 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം ചീക്കോഡ് സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച യുവാവ്. ജൂണ് 18 നാണ് യുവാവ് നാട്ടിൽ എത്തിയത്. യുവാവ് സന്ദർശിച്ച കടകൾ അടക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് രോഗി ജൂണ് 23 ന് മൊബൈൽ കടയിൽ എത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Post Your Comments